സോഷ്യല്‍ ആക്ഷന്‍ ഫോറം വാര്‍ഷിക ജനറല്‍ബോഡി യോഗം സംഘടിപ്പിച്ചു.

395
Advertisement

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട രൂപതയുടെ സാമൂഹ്യസേവന പ്രസ്ഥാവന സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം ജൂണ്‍ 30ന് ഉച്ചകഴിഞ്ഞ് 2.30 ന് സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.പ്രസിഡന്റ് മോണ്‍ .ആന്റോ തച്ചിലിന്റെ അധ്യക്ഷത വഹിച്ചു.ചെയര്‍മാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.2017-18 വര്‍ഷത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ .വര്‍ഗ്ഗീസ് കോന്തുരുത്തി അവതരിപ്പിച്ചത് യോഗം പാസ്സാക്കി.വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് അംഗം കെ കെ ഇട്ടിച്ചന് നല്‍കി മാര്‍ പോളി കണ്ണൂക്കാടന്‍ പ്രകാശനം ചെയ്തു.വരവു ചിലവു കണക്കുകള്‍ ഫൈനാന്‍സ് ഓഫീസര്‍ വി വി പോള്‍സണ്‍ അവതരിപ്പിച്ചു.2018-19 വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിച്ചു.അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ റോബിന്‍ പാലാട്ടി സ്വാഗതവും ഫാ .പീറ്റര്‍ കാച്ചപ്പിള്ളി നന്ദിയും പ്രകാശിപ്പിച്ചു.ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു

Advertisement