അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് യൂണിറ്റും ഇരിഞ്ഞാലക്കുട എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

ഇരിഞ്ഞാലക്കുട:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് യൂണിറ്റും ഇരിഞ്ഞാലക്കുട എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റും സംയുക്തമായി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട പ്രദേശത്തുള്ള സെന്റ്.ജോസഫ് ആനന്ദപുരം, എസ് എന്‍ ഇരിഞ്ഞാലക്കുട,ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ നടവരമ്പ്,ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇരിഞ്ഞാലക്കുട,ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇരിഞ്ഞാലക്കുട,നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇരിഞ്ഞാലക്കുട എന്നിവിടങ്ങളില്‍ എന്‍ എസ് എസ് വോളണ്ടിയേര്‍സ് തെരുവ് നാടകം,ബോധവല്‍ക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. മദ്യം,മയക്കുമരുന്ന് പോലുള്ള ലഹരി വസ്തുക്കള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന വിപത്തുകള്‍,അവ എങ്ങനെ ഒഴിവാക്കാം എന്നീ ആശയങ്ങളാണ് ബോധവല്‍ക്കരണ ക്ലാസ്സുകളിലും തെരുവുനാടകത്തിലും അവതരിപ്പിക്കപ്പെട്ടത്. ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് വോളണ്ടിയേര്‍സ്സായ അര്‍ജുന്‍,ഹിരണ്മയ്, ജെന്‍സണ്‍,രജഷാ എന്നിവരും എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറായ പ്രൊഫ.അരുണ്‍ ബാലകൃഷ്ണനും ഇരിഞ്ഞാലക്കുട എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം.ഒ വിനോദും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img