ഇരിങ്ങാലക്കുട : ആറടി മണ്ണില്‍ ചിതയൊരുക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കും മറ്റ് ബുദ്ധിമുട്ടുകള്‍ കാരണം സ്വന്തം സ്ഥലത്ത് സംസ്‌ക്കാരം നടത്താന്‍ കഴിയാത്തവര്‍ക്കും മറ്റ് നഗരസഭകളിലും മറ്റും ആധുനിക ശ്മശാനം നിര്‍മ്മിച്ചപ്പോള്‍ ഇരിങ്ങാലക്കുട നിവാസികള്‍ അത്തരമൊരു ശ്മാശാനം അന്യമായിരുന്നു.ഇതിന് പ്രതിവിധിയായി എസ് എന്‍ ബി എസ് സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏറെ പ്രതിസന്ധികളെ തരണം ചെയ്ത് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ക്രിമിറ്റോറിയം നിര്‍മ്മാണം പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമാകുന്നു.ട്രംഞ്ചിംങ്ങ് ഗ്രണ്ടിന് സമീപത്ത് എസ് എന്‍ ബി എസ് സമാജത്തിന് ശ്മാശാന നടത്തപ്പിനായി അനുവദിച്ച് നല്‍കിയ ഭൂമിയിലാണ് ക്രിമിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്.2012 ആരംഭിച്ച ക്രിമിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കുന്നതിന് നഗരസഭയില്‍ സമരങ്ങള്‍ വരെ നടത്തേണ്ടി വന്നിട്ടുണ്ട്.ഏകദേശം 1 കോടി ചിലവിലാണ് ക്രിമിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്.ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബ്ലോവറില്‍ പന്ത്രണ്ട് ഗ്യാസ് സിലണ്ടറുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കും.രണ്ട് ചേംബറുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കാവുന്ന തരത്തിലാണ് ക്രിമിറ്റോറിയം സജ്ജീകരിച്ചിരിക്കുന്നത്. ഒരു ചേംബര്‍ ഇപ്പോള്‍ സ്ഥാപിച്ചീട്ടുണ്ട്. 100 അടി ഉയരത്തിലാണ് പുറത്തേയ്ക്കുള്ള പുകകുഴല്‍ സ്ഥാപിച്ചിരിക്കുന്നത്.രണ്ട് മണിക്കൂര്‍ മാത്രമാണ് പരമാവധി ഒരു മൃതദേഹം സംസ്‌ക്കരിക്കാന്‍ ആവശ്യമായി വരുക.രണ്ട് മാസത്തിനകം ബാക്കിയുള്ള പേപ്പര്‍ വര്‍ക്കുകള്‍ കൂടി പൂര്‍ത്തികരിച്ച് ക്രിമിറ്റോറിയം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പരിധിയില്‍ ആദ്യത്തേ ആധുനിക ശ്മശാനം പ്രവര്‍ത്തനത്തിനൊരുങ്ങുന്നു
Advertisement