ഫിലിപ്പൈൻസിലെ യൂണിവേഴ്സിറ്റികൾ സന്ദർശിക്കാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇൻ്റർനാഷനൽ ഡീനും ബിരുദാനന്തരബിരുദ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ തലവനുമായ ഡോ കെ ജെ വർഗീസിനു ക്ഷണം. നവംബർ 23 മുതൽ ഡിസംബർ 2 വരെ ഡി ലാ സാലെ യൂണിവേഴ്സിറ്റി, മനില, ബൻ്റാഗസ് നാഷണൽ യൂണിവേഴ്സിറ്റി, ബൻ്റാഗസ് എന്നീ യൂണിവേഴ്സിറ്റികളിൽ നടക്കുന്ന അന്തർദേശീയ ഇംഗ്ലീഷ് ഭാഷ, നിർമ്മിത ബുദ്ധി സ്കോപസ് കോൺഫറൻസുകളിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കുക, ഇംഗ്ലീഷ് ഭാഷ ശില്പശാലകൾ നയിക്കുക, യൂണിവേഴ്സിറ്റികളിലെ അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളുമായി പുതിയ അധ്യാപന പഠന ഗവേഷണ രീതികളെ പറ്റി സംവദിക്കുക എന്നിവയാണ് മുഖ്യ പരിപാടികൾ. സന്ദർശനവേളയിൽ ഫിലിപ്പെൻ യൂണിവേഴ്സിറ്റികളും ക്രൈസ്റ്റ് കോളേജുമായി അന്താരഷ്ട്ര സഹകരണത്തിനായുളള ധാരാണ പത്രങ്ങളിൽ ഡോ വർഗീസ് ഒപ്പുവക്കും. സാങ്കേതിക അറിവുകളുടെ വിനിമയം, ഗവേഷണം, അധ്യാപക വിദ്യാർത്ഥി വിനിമയം,അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാസ്ഫർ എന്നീ മേഖലകളിലായിരിക്കും സഹകരണം. ക്രൈസ്റ്റ് കോളേജിന് അറുപതിലധികം വിദേശ സർവകലാശാലകളുമായി ഈ മേഖലകളിൽ സഹകരണമുണ്ട്




