*ഇരിങ്ങാലക്കുട:* സുസ്ഥിര കാർഷിക മേഖലയിലും സംരംഭകത്വ വികസനത്തിലും നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്ക് ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ *ക്രൈസ്റ്റ് അഗ്രോ ഇന്നവേഷൻ പാർക്കിന് (CAIP) ദേശീയ അംഗീകാരം.
പ്രശസ്തമായ *വേൾഡ് എക്സലൻസ് കൗൺസിൽ (World Excellence Council)* ഏർപ്പെടുത്തിയ *MSME എക്സലൻസ് അവാർഡ് 2026* ആണ് ക്രൈസ്റ്റ് അഗ്രോ ഇന്നവേഷൻ പാർക്കിന് ലഭിച്ചത്. കാർഷിക സ്റ്റാർട്ടപ്പുകൾ, ജൈവ കൃഷി, മൂല്യവർധിത ഉത്പന്നങ്ങൾ, വിദ്യാർത്ഥി സംരംഭകത്വം എന്നീ മേഖലകളിലെ നൂതന മാതൃകയ്ക്കാണ് ഈ പുരസ്കാരം.
ഇന്ത്യയിലെ നിരവധി MSME സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണ് ക്രൈസ്റ്റ് കോളേജിനെ തിരഞ്ഞെടുത്തത്.
കോളേജിന്റെ ബയോ ഇൻപുട്ട് റിസോഴ്സ് സെന്റർ (BRC), കൂൺ വിത്ത് ഉത്പാദന കേന്ദ്രം, നാടൻ പശു നെയ്യ്, നാടൻ കോഴിമുട്ട-കാട മുട്ട ഉത്പാദനം, ജീവാമൃതം-ബീജാമൃതം തുടങ്ങിയ ജൈവ ഇൻപുട്ടുകൾ എന്നിവയുടെ സംയോജിത മാതൃകയാണ് ജൂറി പരിഗണിച്ചത്.
ഈ നേട്ടം കോളേജിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പാർക്കിന്റെ കോർഡിനേറ്റർമാരായ *പ്രൊഫ. വിൻസെന്റ് എൻ.എസ്, പ്രൊഫ. സുബിൻ കെ. ജോസ്* എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പിലാക്കി വരുന്നത്. കർഷകർക്കും വിദ്യാർത്ഥികൾക്കും നൽകി വരുന്ന പരിശീലന പരിപാടികളും, മൂല്യവർധനവ് നടത്തുന്ന രീതിയും അവാർഡിന് പരിഗണിക്കപ്പെട്ടു




