കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാം; ശാസ്ത്രീയ നെൽകൃഷിയിലൂടെ വിളവ് സംരക്ഷിക്കാം – നെൽകൃഷി സെമിനാർ സംഘടിപ്പിച്ചു.
ഖേത് ബച്ചാവോ അഭിയാൻ ക്യാമ്പൈനിന്റെ ഭാഗമായി നെൽകൃഷി സെമിനാർ സംഘടിപ്പിച്ചു. കീടങ്ങളും രോഗങ്ങളും കാലാവസ്ഥ വ്യതിയാനവും നെൽകൃഷിയ്ക്ക് വെല്ലുവിളിയാവുന്ന സാഹചര്യത്തിൽ 24/10/2026 ശനിയാഴ്ച രാവിലെ 10.30 ന് മുരിയാട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് മുരിയാട് കൃഷിഭവന്റെ നേതൃത്വത്തിലാണ് നെൽകർഷകർക്കായി സെമിനാർ സംഘടിപ്പിച്ചത്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയമായി രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിച്ച് മികച്ച ലാഭം എങ്ങനെ നേടിയെടുക്കാമെന്ന് കർഷകർക്ക് മനസ്സിലാക്കി കൊടുക്കുകയെന്ന ലക്ഷ്യത്തോടെ മണ്ണൂത്തി കാർഷിക സർവകലാശാലയിലെ പ്രൊഫസർ ഡോ. ബെറിൻ പത്രോസ് ക്ലാസ്സിന് നേതൃത്വം നൽകി




