യുക്തിവാദി എം സി ജോസഫിനെ കേരളം ശരിയായ രീതിയിൽ വായിച്ചിട്ടില്ലെന്നും എം.സി യുടേത് ഒരുചിന്താ പദ്ധതിയാണെന്നും ആ ശൈലി തിരിച്ചു പിടിക്കണമെന്നും കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ പറഞ്ഞു. ജന്മശതാബ്ദി വർഷമായ 2026 ൽ തന്നെ കേരള സാഹിത്യ അക്കാദമി പ്രധാന ഹാളിൽ പവനന്റെ ഛായാ ചിത്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. കേരള യുക്തിവാദിസംഘം തൃശൂർ ജില്ലാ കമ്മിറ്റി ഇരിങ്ങാലക്കുട S&S ഹാളിൽ വച്ചു നടത്തിയ യുക്തിവാദി എം.സി ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ബാർ കൗൺസിൽ മുൻ ചെയർമാൻ അഡ്വ.കെ.എൻ അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. എഴുത്തുകാരൻ
ഇ ഡി ഡേവീസ് എം.സി അനുസ്മരണം നടത്തി. യുക്തിരേഖ മാനേജർ അഡ്വ കെ.ഡി ഉഷ അഭിവാദ്യ പ്രസംഗം നടത്തി. ജന്റർ ഇക്വാലിറ്റി എന്ന വിഷയത്തിൽ ജസ്റ്റിൻ ഇവലൂഷ ണിസ്റ്റ് പ്രഭാഷണം നടത്തി. മരണാനന്തര ശരീര അവയവദാനം ചെയ്തവർക്കുള്ള ഡോണർ കാർഡുകളുടെ വിതരണം യുക്തി വാദി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കെ. ശക്തീധരൻ നിർവ്വഹിച്ചു. ശാസ്ത്ര പ്രചാരകൻ അനിൽ പരക്കാട് ശാസ്ത്ര മാജിക് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് സജ്ജൻ കാക്കനാട് സ്വാഗതവും സെക്രട്ടറി എ ആർ സതീഷ് നന്ദിയും പറഞ്ഞു



