പ്രധാനമന്ത്രിയുടെ പ്രതിമാസ വാർത്ത പരിപാടി മൻ കി ബാത്ത് തത്സമയ സംപ്രേഷണം യുവമോർച്ചയുടെ നേതൃത്വത്തിൽ തൃശൂർ സൗത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു. ജില്ല ആസ്ഥാനമായ നമോ ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ യുവമോർച്ച ജില്ലാ അധ്യക്ഷൻ കെ എം ലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് സുബീഷ് ഉദ്ഘാടനം ചെയ്തു.
മുരിയാട് മേഖലയിൽ നടന്ന പരിപാടിയിൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ജിനു ഗിരിജൻ അധ്യക്ഷതവഹിച്ചു. ബിജെപി ആളൂർ മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്ത് മുരിയാട് ഉദ്ഘാടനം നിർവഹിച്ചു.
പൂമംഗലം മേഖലയിൽ സംഘടിപ്പിച്ച പരിപാടിയിൽ യുവമോർച്ച ആളൂർ മണ്ഡലം പ്രസിഡണ്ട് വിശ്വജിത്ത് അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ജിദീഷ് മോഹൻ ഉദ്ഘാടനം ചെയ്തു.യുവമോർച്ച ജില്ലാ പ്രഭാരിയും പാർട്ടിയുടെ ജില്ലാ സെക്രട്ടറിയുമായ അജീഷ് പൈക്കാട്ട്,ജില്ല വൈസ് പ്രസിഡന്റ് കവിത ബിജു സോഷ്യൽ മീഡിയ ഇൻചാർജ് ശ്രീജേഷ് യുവമോർച്ചയുടെ ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ആശിഷ ടി രാജ്, വിഷ്ണു പുഷ്പഗിരി, മണ്ഡലം പ്രസിഡണ്ട് മാരായ സുഖിൻ പടിയൂർ, ഹനീഷ് എം ആർ,
മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് റീജ സന്തോഷ്,
ജനറൽ സെക്രട്ടറിമാരായ അമീഷ്, അഖിൽ, അശ്വന്ത് ഉണ്ണിമായ എന്നിവർ വിവിധയിടങ്ങളിൽ നടന്ന പരിപാടികളിൽ പങ്കെടുത്തു




