അവിട്ടത്തൂർ : എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ തൂഫാൻ കമാൻഡോസിന്റെ മെഗാ വാക്കത്തോൺ നടത്തി. തൂഫാൻ കമാൻഡോസിന്റെ തൊപ്പികൾ ധരിച്ച് കുട്ടികൾ ലഹരി വിമുക്ത പ്രതിജ്ഞ എടുത്തു. ലഹരി വിമുക്ത ഗാനത്തിൻ്റെ അകമ്പടിയോടെ ഫ്ലാഷ് മോബ് നടത്തി. വാർഡ് മെമ്പർ സി.എസ്. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡണ്ട് പ്രസാദ് എൻ. എസ്. അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഡോ. എ. വി. രാജേഷ്, പ്രധാനധ്യാപിക എൻ. എസ്. രജനിശ്രീ , കെ.കെ. കൃഷ്ണൻ നമ്പൂതിരി, എൻ.എസ്.എസ്. കോഡിനേറ്റർ സുമിത കെ. ജെ. എന്നിവർ പ്രസംഗിച്ചു.




