സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ച് മികച്ച സഹകരണ സംഘമായി കരുവന്നൂർ ബാങ്കിനെ മാറ്റുന്നതിന് വേണ്ടി വിവിധ പദ്ധതികൾക്കുള്ള നിർദ്ദേശങ്ങളും തീരുമാനങ്ങളും സ്വീകരിച്ചുകൊണ്ട് കരുവന്നൂർ ബാങ്കിന്റെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. 162.94 കോടി രൂപ മുതലും പലിശയും ഉൾപ്പെടെ തിരിച്ചടവില്ലാത്ത വായ്പകളിൽ നിന്ന് തിരിച്ചുപിടിക്കാനും 178.78 കോടി രൂപ മുതലും പലിശയും ഉൾപ്പെടെ നിക്ഷേപകർക്ക് തിരികെ നൽകാനും നാളിതുവരെയായി സാധിച്ചു. തിരിച്ചടവില്ലാത്ത വായ്പകൾ തിരിച്ചുപിടിക്കുന്നതിനും നിക്ഷേപകർക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പണം നൽകാനും സഹകാരികൾക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുവാനും സാധിക്കുന്ന സ്ഥിതിയിലേക്ക് കരുവന്നൂർ ബാങ്കിനെ മാറ്റിതീർക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഭരണസമിതി നേതൃത്വം നൽകുന്നത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് പൊതുയോഗം നടക്കുന്നത്. 2019 ലാണ് അവസാനം പൊതുയോഗം നടന്നത്. തിരിച്ചടവില്ലാത്ത വായ്പകളിൽ റിക്കവറി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും, സഹകാരികളുടെ വിശ്വാസം ആർജ്ജിച്ചെടുത്ത് മികച്ച സഹകരണ സ്ഥാപനമായി കരുവന്നൂർ ബാങ്കിനെ മാറ്റിയെടുക്കുന്നതിന് എല്ലാ സഹകാരികളും രംഗത്തിറങ്ങണമെന്നും ബാങ്കിംഗ് ഇതര വ്യാപാര പ്രവർത്തനങ്ങളിലും സംഘം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പൊതുയോഗം തീരുമാനിച്ചു. ബാങ്ക് പ്രസിഡണ്ട് ആർ എൽ ശ്രീലാൽ അധ്യക്ഷതവഹിച്ചു. ബാങ്ക് അസി.സെക്രട്ടറി ഇ എസ് ശ്രീകല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ കെ ഡി ദാമോദരൻ നമ്പൂതിരി, സി എം സാനി, ബാങ്ക് ജീവനക്കാരായ പി എം സതീഷ്, എൻ ആർ വിജയാനന്ദ്, ഷെർലി വി കെ, ബീന വി കെ, രശ്മി ജി നായർ, പ്രീതി ടി പി, ശ്രീയേഷ് കെ, പ്രീനി പി എസ്, ബിന്ദു കെ പി, ശ്രീദേവി സി ബി, മിനി കെ ജി, ഹിത വി എച്ച്, ബൈജു ഐ ആർ, നിജി ആർ എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് പി കെ വത്സലൻ സ്വാഗതവും ഭരണസമിതി അംഗം പി സി രഘു നന്ദിയും പറഞ്ഞു




