നവീന ആശയങ്ങൾക്ക് ചിറകേകി ‘അൺഫോൾഡ് 2026’; ഐട്രിപ്പിൾഇ സ്റ്റാർട്ടപ്പ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്രോണിക്സ് എൻജിനീയേഴ്‌സ് (ഐട്രിപ്പിൾഇ) യും ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗും സംയുക്തമായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ‘അൺഫോൾഡ് 2026’ ദ്വിദിന സ്റ്റാർട്ടപ്പ് ബൂട്ട് ക്യാംപ് ശ്രദ്ധേയമായി. ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സിഎംഐ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈക്കോൺ (Hykon) ഗ്രൂപ്പ് ചെയർമാൻ ക്രിസ്റ്റോ ജോർജ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളിൽ സംരംഭകത്വ മനോഭാവം വളർത്താനും സാങ്കേതിക ആശയങ്ങൾക്ക് വ്യാവസായിക രൂപം നൽകാനും ലക്ഷ്യമിട്ടാണ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചത്.

ബൂട്ട് ക്യാംപിൽ സാങ്കേതിക-ബിസിനസ് രംഗത്തെ പ്രമുഖർ ക്ലാസുകൾ നയിച്ചു. കേരളസാങ്കേതിക സർകലാശാല അസിസ്റ്റന്റ് ഡയറക്ടറും ഐട്രിപ്പിൾഇ IA/IE/PELS ജോയിന്റ് ചാപ്റ്റർ കേരള ചെയറുമായ ഡോ.കെ ബിജു, കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) പ്രോഗ്രാം മാനേജർ ധനജ് കെ.എം, ചേലക്കര ഗവ. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. പ്രദീപ് എം, ചെങ്ങന്നൂർ പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രേംശങ്കർ സി, സഹൃദയ എൻജിനീയറിംഗ് കോളേജ് പ്രൊഫസറും ഐഇഇഇ ആർഎഎസ് (RAS) കേരളം ചാപ്റ്റർ സെക്രട്ടറിയുമായ ഡോ. ശ്രീരാജ് ആർ, ജ്യോതി എൻജിനീയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അശ്വതി വിൽസൺ, ബസ്റ്റ്ലർ (Bustler) ആപ്പ് ഫൗണ്ടറും സിഇഒയുമായ സജിദ് സജി എന്നിവർ വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് മെന്റർഷിപ്പ് നൽകി.

പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. എ എൻ രവിശങ്കറിന്റെ നേതൃത്വത്തിൽ അധ്യാപകരും ഐ ട്രിപ്പിൾ ഇ വളണ്ടിയർമാരും പരിപാടികൾക്ക് നേതൃത്വം നൽകി.

ഐട്രിപ്പിൾഇ IA/IE/PELS ജോയിന്റ് ചാപ്റ്റർ കേരള, ഐട്രിപ്പിൾഇ ആർഎഎസ് (RAS) കേരള ചാപ്റ്റർ, ഐട്രിപ്പിൾഇ എസ്ബി സിസിഇ (IEEE SB CCE), ഐട്രിപ്പിൾഇ യങ് പ്രഫഷണൽസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ കോളേജുകളിൽ നിന്നായി നൂറോളം വിദ്യാർഥികളും ഐഇഇഇ പ്രതിനിധികളും ബൂട്ട് ക്യാംപിൽ പങ്കെടുത്തു.

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img