മാള ഉപജില്ല കലോത്സവത്തിൽ യു പി വിഭാഗം സംഘനൃത്ത മത്സരത്തിൽ ആദ്യമായി ആൺകുട്ടികൾ പങ്കെടുത്തു.
എ യു പി എസ് തുമ്പൂരിലെ ആൺകുട്ടികളാണ് *നട്യാചാര്യൻ ശ്രീ. RLV ആനന്ദിന്റെ* ശിഷ്യണത്തിൽ മത്സരത്തിൽ പങ്കെടുത്തത്.
ആൺകുട്ടികളിൽ നൃത്തത്തോടുള്ള അഭിരുചി വളർത്താൻ കലോത്സവ മാന്വലിൽ മാറ്റം വരുത്തി ആൺകുട്ടികൾക്ക് മാത്രമായി വേറിട്ട് സംഘനൃത്തം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എ യു പി എസ് തുമ്പൂരിലെ
തേജസ് പി.ബി,
വിസ്മയ് പി.എസ്,
ഗോഡ്വിൻ സി എം, അഭിനവ് എം. എ, ബസുദേവ് കെ. ബി, അവിനവ് പി. ബി,
അശ്വന്ത് കെ. വി,
എന്നീ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. പ്രധാനദ്ധ്യാപിക ബിൻസി ജോസ്, വിദ്യാലയത്തിലെ മറ്റു അദ്ധ്യാപകരും ഈ ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറായി.ഇത് കലോത്സവ വേദിയിൽ ഒരു മാറ്റത്തിന്റെ തുടക്കം കുറിച്ചു.




