ഡോ കെ ജെ വർഗീസിന് ഡോൺ ബോസ്കോ അലുമിനി അച്ചീവർ അവാർഡ്

പ്രഫഷണൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കാനായി മണ്ണുത്തി ഡോൺ ബോസ്കോ പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ ഡോൺ ബോസ്കോ അലുമിനി അച്ചീവർ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇൻൻ്റർനാഷണൽ അഫയേഴ്‌സ് ഡീനായ ഡോ കെ ജെ വർഗീസിനു ലഭിച്ചു. ഉന്നതവിദ്യാഭ്യാസരംഗ ത്തെയും ഗവേഷണ രംഗത്തെയും അന്താരാഷ്ട്ര സഹകരണത്തിനും ഉന്നതവിദ്യാഭ്യാസ രംഗത്തിനു വ്യക്തിഗതമായി നൽകിയിട്ടുള്ള സംഭാവനകളെയും മാനിച്ചാണ് അവാർഡ് നൽകുന്നത്. ഇന്തൊനീഷ്യയിലെ നാലു യൂണിവേഴ്സ്റ്റികളിൽ വിസിറ്റിങ്ങ് പ്രഫസറും ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലും അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ വിസിറ്റിങ്ങ് ഫാക്കൽറ്റിയുമാണ്. അന്താരാഷ്ട്ര ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ വർഗീസിന് നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ലാംഗ്വേജ് ലാബോറട്ടറി രൂപകല്പനയിൽ പേറ്റൻ്റ് ഉണ്ട്. അനേകം ദേശീയവും അന്തർദേശീയവുമായ ഔദ്യോഗിക ഉന്നത വിദ്യാഭ്യാസ സംഘടനകളിൽ അംഗവും നൂറിലധികം ഇംഗ്ലീഷ് ഭാഷാ കോൺഫറൻസുകളിൽ മുഖപ്രഭാഷകനും ആയിട്ടുണ്ട്. ആറോളം ഗ്രന്ഥങ്ങളുടെ എഡിറ്ററും ലാഗ്വേജ് ലാബോറട്ടറി കൾസട്ടൻ്റുമാണ്. തൻ്റെ മുപ്പത് വർഷത്തെ അധ്യാപന കാലഘട്ടത്തിൽ അധ്യാപകർക്കും വിദ്യാർ ത്ഥികൾക്കും വേണ്ടി അനേകം അന്താരാഷ്ട കോൺഫറൻസുകളും ശില്പശാലകളും നടത്തിയിട്ടുണ്ട്. തൃശൂർ വച്ചു നടന്ന ഡോൺ ബോസ്കോ പൂർവ്വ വിദ്യാർത്ഥി വാർഷിക പൊതുയോഗത്തിൽ വച്ച് ഡോൺ ബോസ്കോ ബാഗ്ലൂരു പ്രവശ്യയുടെ മുൻ പ്രൊവിൻഷ്യൽ ഫാ. ജോയ്സ് തോണിക്കുഴിയിൽ അവാർഡ് സമ്മാനിച്ചു

Hot this week

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

Topics

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...

മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റം: മുഖ്യമന്ത്രിക്ക് പരാതി നൽകി.

ഇരിങ്ങാലക്കുട: നഗരസഭ ഓഫീസ് അങ്കണത്തിൽ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിലെ മാധ്യമപ്രവർത്തകർക്ക് നേരെ...

ആൽഫ പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുടയിൽ ഫിസിയോതെറാപ്പി വിഭാഗം വിപുലീകരിക്കുന്നു

പുതുക്കിയ സൗകര്യങ്ങളുടെ സമർപ്പണവും ഓണാഘോഷവും ഓഗസ്റ്റ് 21ന്
spot_img

Related Articles

Popular Categories

spot_imgspot_img