Friday, June 19, 2026
29.4 C
Irinjālakuda

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പിച്ചു. നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതോടൊപ്പം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. മുൻസിപ്പൽ ചെയർമാൻ എംപി ജാക്സൺ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ മുഖ്യാതിഥിയായി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം ആർ ഷാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അബ്ദുൽ ഹഖ് മാസ്റ്റർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ, വാർഡ് കൗൺസിലർമാരായ ജോഫി ബോസ്, ബാബു പാലക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശരത്ദാസ് കെ, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡണ്ട് ഫെസ്റ്റിൻ ഔസേപ്പ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ജോയ് ചാതേലി, ഷാനവാസ് കെ എം, ഷാർവിൻ എൻ ഓ, ബി പ്രസാദ്, വാർഡ് പ്രസിഡണ്ട് മാരായ വി കെ പുരുഷോത്തമൻ, പിജെ ജോബി,ബൂത്ത് പ്രസിഡണ്ട് മാരായ വി പി ജെയിംസ്, സുരേഷ് പാവറട്ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കാരക്കുടി അളകപ്പ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്കൽ എജുക്കേഷനിൽ പി എച്ച് ഡി നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം എൻ നിധിനെയും, SNVVHSS നിന്നും ഈ വർഷം വിരമിച്ച ശ്രീ അജിൽകുമാറിനെയും ചടങ്ങിൽ ആദരിച്ചു

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

Topics

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...
spot_img

Related Articles

Popular Categories

spot_imgspot_img