ഇരിങ്ങാലക്കുട : കൊമേഴ്സ് സ്വാശ്രയ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊമേഴ്സ് അസോസിയേഷന്റെ ഉദ്ഘാടനച്ചടങ്ങ് ഓഗസ്റ്റ് 20-ന് റിസർച്ച് ഹാളിൽ നടന്നു. പ്രമുഖ വ്യവസായിയായ ഐശ്വര്യ നന്തിലത്ത്
മുഖ്യാതിഥിയായി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്വാശ്രയ വിഭാഗം കോ-ഓർഡിനേറ്റർ ഡോ. സി. റോസ് ബാസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വകുപ്പ് മേധാവി റോജി ജോർജ് ആശംസകൾ അറിയിച്ചു സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി കുമാരി ലക്ഷ്മി നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ മെറിറ്റ് ഡേ ആചരണവും കുട്ടികളുടെ പ്രോഡക്റ്റ് ലോഞ്ചും സംഘടിപ്പിച്ചു.