മാള : അഷ്ടമിച്ചിറ പുളിയിലക്കുന്ന് സ്വദേശിനി അഷ്ടമിച്ചിറയിൽ നിന്നും മാള ഗവ: ആശുപത്രിയിലേക്ക് പോകുന്നതിനായി ആവേ മരിയ ബസ്സിൽ യാത്ര ചെയ്യവെ വടമ കിണർ സ്റ്റോപ്പിനടുത്ത് വെച്ച് പരാതിക്കാരിയുടെ കഴുത്തിൽ കിടന്നിരുന്ന മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതിയായ തമിഴ്നാട് തിരിപ്പൂർ മാരിയമ്മൻ കോവിൽ തെരുവ് സ്വദേശി ലക്ഷ്മി 33 വയസ് എന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇവർ സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തി വരുന്നുണ്ട്.
മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, സബ് ഇൻസ്പെക്ടർ മാരായ ബെന്നി.കെടി, മുഹമ്മദ് ബാഷി, ജി.എസ്.സി.പി.ഒ അനീഷ്, സ.പി.ഒ മാരായ അഖിലേഷ്, സിജോ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.




