ഇരിങ്ങാലക്കുട : കേരള പ്രദേശ് ഗാന്ധിദർശൻ വേദി നിയോജക മണ്ഡലം കമ്മറ്റിയും, ജില്ല കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച ശ്രീ നാരായണ ഗുരു, മഹാത്മാഗാന്ധി സമാഗമം, ഗാന്ധി പുരസ്കാര സമർപ്പണം ചടങ്ങ് പ്രിയ ഹാളിൽ യു.ഡി.എഫ് ജില്ല ചെയർമാൻ മുൻ എം.എൽ.എ. ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ യു .ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സി. പി. മാത്യു മാസ്റ്റർ മെമ്മോറിയൽ ഗാന്ധിയൻ സാമൂഹ്യ സേവന പുരസ്കാരം ഗാന്ധിയനും, മുൻ നഗരസഭ ഉപാധ്യക്ഷനുമായ കെ. വേണുഗോപാലിന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ സമർപ്പിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറിയും സാഹിത്യകാരനും മായ ഡോ. അജിതൻ മേനോത്തിനെ ചടങ്ങിൽ ടി.വി. ചന്ദ്രമോഹൻ ആദരിച്ചു. മഹാത്മാഗാന്ധി ഗുരുദേവൻ സമാഗമത്തിൻ്റെ ശതവാർഷിക സ്മരണാ സെമിനാർ ഡോ. അജിതൻ മേനോത്ത് നയിച്ചു. വേദി ജില്ല ചെയർമാൻ പ്രൊഫ . വി. എ. വർഗ്ഗീസ് , പി.കെ. ജിനൻ , അഖിൽ എസ്. നായർ, എ.സി. സുരേഷ്, വി.എസ്. മോഹനൻ, വി.കെ. ജയരാജൻ , എം. സനൽകുമാർ എന്നിവർ പ്രസംഗിച്ചു. സമാദരണ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കർക്കിടക കഞ്ഞി വിതരണം ചെയ്തു.