അധ്യാപക ദിനത്തില്‍ ആദരിച്ചു

80

ഗിന്നസ്സ് ലോക റെക്കോര്‍ഡ് ഉടമയും കളമശ്ശേരി രാജഗിരി പബ്‌ളിക് സ്‌ക്കൂള്‍ ചിത്രകലാധ്യാപകനും നെടുംമ്പാള്‍ സ്വദേശിയുമായ വിന്‍സെന്റ് പല്ലിശ്ശേരി മാസ്റ്ററെ അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.ഗോവയിലെ മഹര്‍ഷി അധ്യാത്മ വിശ്വവിദ്യാലയം എന്ന സര്‍വകലാശാല വരും തലമുറ അറിയേണ്ട കലാരൂപം എന്ന നിലയില്‍ വിന്‍സന്റ് മാഷിന്റെ ചിത്രകലാ ശൈലികളെ രേഖപ്പെടുത്തി ഡിജിറ്റല്‍ ആര്‍ക്കെവ്‌സിലേക്ക് മാറ്റിക്കഴിഞ്ഞു. കേരളത്തില്‍ നിന്നും രണ്ട് കലാരൂപങ്ങളാണ് അടുത്ത തലമുറയിലേക്ക് കൈമാറാന്‍ ഇത്തരത്തില്‍ സൂക്ഷിച്ചിട്ടുള്ളത്. ഒന്ന് വിന്‍സന്റ് മാഷിന്റെ ചിത്രകലാ ശൈലിയും മറ്റേത് ആറന്മുളക്കണ്ണാടിയും. ഇദ്ദേഹം , ഗിന്നസ്സ് ബുക്ക് വേള്‍ഡ് റേക്കോര്‍ഡ് നേടിയത് പത്തര അടി വ്യാസത്തിലുള്ള കാന്‍വാസ് ബോര്‍ഡില്‍ , ഏഴു മണിക്കൂര്‍ സമയമെടുത്ത് 300 നടുത്ത് ആണിയും ഒമ്പതിനായിരത്തോളം മീറ്റര്‍ നീളമുള്ള ഒറ്റ നൂല്‍കൊണ്ട് മദര്‍ തെരേസയുടെ മുഖചിത്രം തയ്യാറാക്കിയാണ് . ആദരവ് സമ്മേളനം സോണ്‍ ചെയര്‍മാന്‍ റോയ് ജോസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡണ്ട് അഡ്വ ജോണ്‍ നിധിന്‍ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജോയ് പോള്‍ , അഡ്വ.മനോജ് ഐബന്‍, റെന്‍സി ജോണ്‍, നിധിന്‍, റിങ്കു മനോജ്, മിഡ്‌ലി റോയ് , ജോണ്‍ ഫ്രാന്‍സീസ് ,ഡോ.കെ.വി. ആന്റ്റണി, ഡബ്ല്യൂ.ജെ.ടോണി എന്നിവര്‍ സംസാരിച്ചു.

Advertisement