ഭൗതിക സ്വത്ത് അവകാശങ്ങളെപറ്റി വെബിനാര്‍ നടത്തി

64

ഇരിങ്ങാലക്കുട :ഭൗതിക സ്വത്ത് അവകാശങ്ങളെപറ്റി വിദ്യാർഥികളെ ബോധവാന്മാരാക്കാൻ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങിലെ ഐ ഡി ഡി സി വിഭാഗം വെബിനാർ സംഘടിപ്പിച്ചു. വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. സരിൻ സി ആറിന്റെ നേതൃത്വത്തിൽ നടന്ന വെബിനാറിൽ ഗൂഗിൾ മീറ്റ് വഴിയും, യൂട്യൂബ് ലൈവ് വഴിയും നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.ഒരു പ്രൊജക്ടിന് പേറ്റന്റ് ലഭിക്കുന്നതിനു എന്തെല്ലാം കാര്യങ്ങൾ ആവശ്യമാണെന്നും, അതു നേടിയെടുക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും വളരെ ലളിതമായ വാക്കുകളിലൂടെ അദ്ദേഹം പങ്കുവെച്ചു. വിദ്യാർഥികളുടെ സംശയനിവാരണത്തിനും അവസരമൊരുക്കിയിരുന്നു.ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങിലെ ഐ ഈ ഡി സി വിഭാഗം നോഡൽ ഓഫീസർ ശ്രീ. രാഹുൽ മനോഹറാണ് വെബിനാറിൽ പങ്കെടുത്തവർക്ക് സ്വാഗതമർപ്പിച്ചത്. കോളേജിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.ജോൺ പാലിയേക്കര,ജോയിന്റ് ഡയറക്ടർ റെവ.ഫാ. ജോയ് പയ്യപ്പള്ളി, കോളേജ് പ്രിൻസിപ്പൽ ഡോ സജീവ് ജോണ്,വൈസ് പ്രിൻസിപ്പൽ ഡോ വി ഡി ജോൺ എന്നിവരുടെ നിറഞ്ഞ പ്രോത്സാഹനവും ഈ വെബിനാറിന്റെ വിജയത്തിന് പിന്നിലുണ്ട്. ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജിന്റെ ആഭിമുഖ്യത്തിൽ തുടർന്നും ഈ വിധത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നു കോളേജ് മാനേജ്മെന്റ് അറിയിച്ചു. കുമാരി അഗാൻഷ പള്ളിപ്പാട് മോഡറേറ്ററായ വെബിനാറിൻ്റെ സ്റ്റാഫ് കോർഡിനേറ്റർസായി പ്രവർത്തിച്ചത് ശ്രീ. സുനിൽ പോളും, ഡോ. എ. ശ്രീദേവിയുമാണ്. വെബിനാറിൻ്റെ അവസാനത്തിൽ ഐ ഇ ഡി സി വിഭാഗത്തിൻ്റെ സി.ഈ.ഒ മുഹമ്മദ് ആഷിക്ക് എല്ലാവർക്കും നന്ദി അറിയിച്ചു.

Advertisement