പുല്ലൂരില്‍ വീണ്ടും വാഹനാപകടം കാറ് മതിലില്‍ ഇടിച്ച് മറിഞ്ഞു

758
Advertisement

പുല്ലൂര്‍ : പുല്ലൂര്‍ എസ് എന്‍ ബി എസ് സ്‌കൂളിന് സമീപം വാഹനാപകടം.മാരുതി കാറ് റോഡരികിലെ മതിലില്‍ ഇടിച്ച് മറിഞ്ഞു.വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകട കാരണമെന്ന് നാട്ടുക്കാര്‍ പറയുന്നു.നിയന്ത്രണം നഷ്ടപ്പെട്ട കാറ് റോഡരികില്‍ പോക്കറ്റ് റോഡില്‍ നിന്നും കയറുന്ന വാഹനങ്ങള്‍ക്ക് വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങള്‍ കാണുന്നതിനായി വ്യാപാരി വ്യാവസായ സമിതി സ്ഥാപിച്ചിരുന്ന കോണ്‍കേവ് മീറര്‍ തകര്‍ത്ത് തെട്ടടുത്ത വീടിന്റെ മതില്‍ ഇടിച്ചാണ് മറിഞ്ഞാണ് നിന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ പുല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement