Wednesday, March 11, 2026
32.7 C
Irinjālakuda

നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുവരുന്ന തൊഴിലാളികൾക്കായി സമഗ്ര ആരോഗ്യ പരിശോധനാക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട: നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുവരുന്ന തൊഴിലാളികൾക്കായി സമഗ്ര ആരോഗ്യ പരിശോധനാക്യാമ്പ് നടത്തി.ഇരിങ്ങാലക്കുട നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുവരുന്ന തൊഴിലാളികളുടെ സമഗ്ര ആരോഗ്യ പരിശോധനാക്യാമ്പ് 23-3-2023 ന് ടൌണ്‍ഹാളില്‍ നടത്തി. വൈസ് ചെയർമാൻ ടിവി ചാർലിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കുള്ള ഹെൽത്ത് പ്രൊഫൈൽ വിതരണം ചെയർപേഴ്സൺ നിർവഹിച്ചു. ഓറൽ ഹൈജീൻ കിറ്റ് വിതരണം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് നിർവഹിച്ചു.ക്യാമ്പിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷന്‍, ജീവിതശൈലീരോഗ നിര്‍ണയത്തിനായുള്ള വിവിധ പരിശോധനകള്‍ ( ഉയരം.തൂക്കം, രക്തസമ്മര്‍ദ്ദം, ബ്ലഡ് ഷുഗര്‍) , കാഴ്ച പരിശോധന, വിളര്‍ച്ച പരിശോധന(Hb Test), ടി.ബി- ലെപ്രസി സ്ക്രീനിംഗ്, ദന്താരോഗ്യ ബോധവത്കരണം, ആരോഗ്യ പ്രൊഫൈല്‍ ഫയല്‍ വിതരണം, ഓറൽ ഹൈജീൻ കിറ്റ് വിതരണം എന്നിവ നടത്തി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ ക്യാമ്പിന് നേതൃത്വം നൽകി.ഡോ. ഹിമ, ഡോ. ബിന്ദു എന്നിവർ വിവിധ പരിശോധനകൾക്ക് നേതൃത്വം നൽകി. ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകരും സംഘാടക പ്രവർത്തനങ്ങൾ നടത്തി.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img