മാസ് മൂവീസിന്റെ ആശിര്‍വാദ കര്‍മ്മം നടന്നു : വിഷു ചിത്രങ്ങളുമായി പ്രവര്‍ത്തനം ആരംഭിയ്ക്കും.

ഇരിങ്ങാലക്കുട : നവികരിച്ച മാസ് തിയ്യേറ്ററിന്റെ ആശീര്‍വാദം കര്‍മ്മം നടന്നു.ഏപ്രില്‍ 1ന് വൈകീട്ട് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മ്മികതത്തില്‍ നടന്ന ചടങ്ങിന് കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ സഹകാര്‍മ്മികത്വം വഹിച്ചു.എം എല്‍ എ പ്രൊഫ. കെ. യു അരുണന്‍,എം പി ടി വി ഇന്നസെന്റ്.ചെയര്‍പേഴ്സണ്‍ നിമ്യാഷിജു,കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍,തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.വിഷു ചിത്രങ്ങളോടെയാണ് തിയ്യേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.തിയ്യേറ്റര്‍ ആശീര്‍വാദത്തോടൊപ്പം തന്നേ തിയ്യേറ്റര്‍ ഉടമയുടെ റാഫേല്‍ പ്രൊജക്റ്റിന്റെ കേരളത്തിലെ ആദ്യ സംരഭമായ ആമി സിനിമയുടെ 50-ാം ദിനാഘോഷവും നടന്നു.ചിത്രത്തിലെ പ്രമുഖ താരങ്ങളായ മഞ്ജു വാര്യര്‍, ടോവിനോ തോമാസ്, മുരളി ഗോപി, എന്നിവരോടൊപ്പം സിനിമയുടെ സംവിധായകന്‍ കമലും, മറ്റ് അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.ദൃശ്യാനുഭവത്തിന്റെ പുത്തന്‍ ഭാവങ്ങള്‍ ഇരിങ്ങാലക്കുടക്കാര്‍ക്ക് സമ്മാനിക്കാന്‍ 34,000 ലുമെന്‍സ് ഔട്ട്പുട്ട് ഉള്ള ‘ക്രിസ്റ്റീ 4230’ എന്ന 4ഗ പ്രൊജക്ടര്‍ അവതരിപ്പിക്കുന്ന തൃശ്ശൂരിലെ ആദ്യത്തെ തിയറ്ററായാണ് മാസ് എത്തുന്നത്.സൂപ്പര്‍താരങ്ങളുടെ പഞ്ച് ഡയലോഗുകള്‍ രോമഞ്ചത്തോടെ കേട്ടിരിക്കാന്‍ ‘ഇമ്മേഴ്സിവ് ഓഡിയോ’ എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റവും ‘ക്ലിപ്ഷ് ഓഡിയോ’ എന്ന അമേരിക്കന്‍ സ്പീക്കര്‍ ബ്രാന്‍ഡുമാണ് മാസില്‍ ഒരുക്കിയിട്ടുള്ളത്. 3ഉ ചിത്രങ്ങള്‍ക്ക് ലോകോത്തര നിലവാരത്തില്‍ കാണുന്നതിനായി സില്‍വര്‍ സ്‌ക്രീന്‍ ശ്രേണിയിലെ ഏറ്റവും ലേറ്റസ്റ്റ് ടെക്നോളജിയായ ‘2.7 ഗൈന്‍ മിറാജ് സില്‍വര്‍ സ്‌ക്രീന്‍ ആണ് മാസില്‍ സ്ഥാപിച്ചിരിക്കുന്നത്.വിശാലമായ കാര്‍ പാര്‍ക്കിംങ്ങ് സൗകര്യവും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംങ്ങ് അടക്കമാണ് തിയ്യേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

 

 

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img