Tuesday, April 21, 2026
24.9 C
Irinjālakuda

ഹരിത കർമ്മ സേനയുടെ ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം നേടി കാട്ടൂർ ഗ്രാമപഞ്ചായത്ത്

കാട്ടൂർ : പ്ലാസ്റ്റിക് വിമുക്ത കേരളയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ ആരംഭിച്ച ഹരിത കർമ്മ സേനയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച കാട്ടൂർ ഗ്രാമപഞ്ചായത്ത് പുരസ്കാരം നേടി.തൃശ്ശൂർ ജില്ലയിൽ എല്ലാ പഞ്ചായത്തുകളിലും ഹരിത കർമ്മ സേന പ്രവർത്തനം ഉണ്ടെങ്കിലും സർക്കാർ നിശ്ചയിച്ച പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാട്ടൂർ പഞ്ചായത്തിന് പുരസ്കാരം ലഭിച്ചത്.പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും യൂണിറ്റുകൾ രൂപീകരിച്ച് അജൈവ-ഖര മാലിന്യങ്ങൾ നേരിട്ട് ഏറ്റെടുക്കുന്ന രീതിയാണ് കാട്ടൂർ പഞ്ചായത്ത് വർഷങ്ങളായി ഏറ്റെടുത്ത് വന്നിരുന്നത്.വാർഡ് അടിസ്ഥാനത്തിൽ ഓരോ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക്,ചില്ല്, പഴയ തുണികൾ,ഇലക്ട്രോണിക് അവശിഷ്ടങ്ങൾ തുടങ്ങി പരിസ്ഥിതിക്ക് ദോഷകരമായ എല്ലാ വസ്തുക്കളും ശേഖരിച്ചിരുന്നു.ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന വസ്തുക്കൾ എംസിഎഫ് ഇൽ കൊണ്ട് വന്ന് തരം തിരിച്ച് ശുചിത്വ മിഷന്റെ സഹായത്തോടെ ഇവിടെ നിന്നും നിർമാർജ്ജനം ചെയ്യപ്പെടും.എല്ലാ വീടുകളിലും സ്ഥാോനങ്ങളിലും ക്യൂ ആർ കോഡ് പതിപ്പിച്ച് ശുചിത്വ പ്രവർത്തനം മൊബൈൽ ആപ്പിലൂടെ മോണിറ്റർ ചെയ്യുന്ന പദ്ധതി നടപ്പാക്കുന്ന ചുരുക്കം പഞ്ചായത്തുകളിൽ ഒന്നാണ് കാട്ടൂർ.ക്യൂ ആർ കോഡ് സിസ്റ്റത്തിലൂടെ വ്യക്തിവിവരങ്ങൾ അപ്പോഴപ്പോൾ ഓൺലൈൻ ആയി രേഖപ്പെടുത്തും.ഇതിലൂടെ ഹരിത കർമ്മ സേനയുടെ എല്ലാ പ്രവർത്തനങ്ങളും പഞ്ചായത്തിന് പുറമേ സർക്കാരിനും വിലയിരുത്താകാനാവും.പ്ലാസ്റ്റിക്ക് പൊടിച്ചു വേർതിരിക്കുന്നതിന് പദ്ധതി വകയിരുത്തി ഷ്രഡിങ് മെഷീൻ വാങ്ങിച്ചിരുന്നെങ്കിലും 2018 ലേയും 2019 ലേയും മഹാ പ്രളയങ്ങൾ ഈ പദ്ധതിയെ താറുമാറാക്കി.തുടർന്നാണ് ശുചിത്വ മിഷനുമായി പഞ്ചായത്ത് കരാറിൽ ഏർപ്പെട്ടത്.ശേഖരണത്തിന് വിസമ്മതിക്കുന്ന വീടുകളെയും സ്ഥാപനങ്ങളെയും കണ്ടെത്താൻ മാസം തോറും സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധനകൾ സജീവമാണ്. ആരോഗ്യ വകുപ്പിന്റെ സഹകരണം കൂടി ഉൾപ്പെടുത്തി സർക്കാർ മാനദണ്ഡ പ്രകാരം നടത്തുന്ന ഇത്തരം പരിശോധനകളിലൂടെ ഇതുവരെയായും 50000 രൂപ പിഴയായി പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് സെക്രട്ടറി എം.എച് ഷാജിക്ക് പുരസ്കാര വേളയിൽ അറിയിച്ചു.പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് ആണ് ഇടതുപക്ഷ ഭരണ സമിതി കാട്ടൂരിൽ ലക്ഷ്യമിടുന്നതെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ പവിത്രൻ പറഞ്ഞു.തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച ഹരിത കർമ്മ സേന പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം മുതുവറയിൽ നടന്ന പൊതുപരിപാടിയിൽ വെച്ചു റവന്യു മിനിസ്റ്റർ കെ.രാജനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ പവിത്രൻ ഏറ്റുവാങ്ങി.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്പേഴ്സൻ വിമല സുഗുണൻ,സെക്രട്ടറി ഷാജിക്ക്,അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് ചന്ദ്രൻ,വീ .ഇ.ഒ.മാരായ പ്രജിത,ആതിര ഹരിത കർമ്മ സേന ഭാരവാഹികളായ റസീന, രാജി തുടങ്ങിയവർ ഏറ്റുവാങ്ങൽ ചടങ്ങിൽ പങ്കെടുത്തു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img