ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ഓണസമ്മാനമായി ഒരു ലക്ഷം രൂപയുടെ ഇലക്ട്രോണിക് വീൽ ചെയർ മോഹൻ രാജിന് നൽകി

28

ഇരിങ്ങാലക്കുട: അപകടത്തില്‍ ഇരുകാലുകള്‍ക്കും തളര്‍ച്ച നേരിട്ട് വീടിനുള്ളില്‍ ജീവിതം ഒതുങ്ങിപോയ ചെമ്പുചിറ സ്വദേശി മോഹന്‍രാജിന് ഓണസമ്മാനമായി ഒരു ലക്ഷം രൂപയുടെ ഇലക്ട്രോണിക് വീല്‍ ചെയര്‍ സമ്മാനിച്ച് ഇരിങ്ങാലക്കുടയിലെ ജെ.സി.ഐ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയുടെ പൊലിസ് മെഡലിനര്‍ഹനായ കൊടകര എസ്.എച്ച്.ഒ ജയേഷ്ബാലനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. കൊരേച്ചാല്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജെ.സി.ഐ പ്രസിഡന്റ് ഡയസ് കാരാത്രകാരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജിഷ ഹരിദാസ്, മുന്‍ പഞ്ചായത്ത് അംഗം പി.എസ്.പ്രശാന്ത്, വെള്ളിക്കുളങ്ങര പൊലിസ് എസ്.ഐ പി.ആര്‍.ഡേവിസ്, ജെ.സി.ഐ ചാര്‍്ട്ടര്‍ പ്രസിഡന്റ് അഡ്വ.ജോണ്‍ നിധിന്‍ തോമസ്, മുൻ പ്രസിഡന്റ് ടെൽസന്‍ കോട്ടോളി, സുരേഷ് കടുപ്പശേരിക്കാരന്‍, പ്രോഗ്രാം ഡയറക്ടര്‍ നിസാര്‍ അഷ്‌റഫ്, ഷിജു പെരേപ്പാടന്‍,ഡയസ് ജോസഫ്, വി.ബി.മണിലാല്‍ എന്നിവര്‍ സംസാരിച്ചു. സാമുഹ്യ പ്രവർത്തകനായ സുരേഷ് കടുപ്പു ശ്ശേരി ക്കാരനാണ് മോഹൻ രാജിന്റെ അവസ്ഥ ജെ.സി.ഐ. അംഗങ്ങളുടെ ശ്രദ്ധയിൽ പ്പെടുത്തിയത് പതിനൊന്നു വർഷമായിട്ട് ലക്ഷം വീട് കോളനിയിലെ ചെറിയ വീടിന്റെ നാല് ചുവരുകളിൽ ഒതുങ്ങിയ ജീവിതത്തിന് പുറം ലോകത്തേക്ക് സഞ്ചരിക്കാൻ ഒരു ദിവസം പതിനഞ്ച് കിലോമീറ്റർ യാത്ര ചെയ്യാൻ കഴിയാവുന്ന വീൽ ചെയർ മോഹൻ രാജിന് ജീവിത സാഫല്ല്യമായി മാറി.

Advertisement