ശ്രീനാരായണ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാക ഉയര്‍ത്തി

48

ഇരിങ്ങാലക്കുട : ശ്രീനാരായണ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് എസ്.എന്‍.ഡി.പി. മുകുന്ദപുരം യൂണിയന്‍ ആസ്ഥാനത്ത് യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാക ഉയര്‍ത്തി. യൂണിയന്‍ ആസ്ഥാനത്തെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വിശേഷാല്‍ പൂജക്ക് ഡോ. വിജയന്‍ കാരുമാത്ര നേതൃത്വം നല്‍കി. യൂണിയന്‍ സെക്രട്ടറി കെ.കെ. ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. യോഗം ഡയറക്ടര്‍ കെ.കെ. ബിനു, യൂണിയന്‍ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍, വൈദികയോഗം യൂണിയന്‍ സെക്രട്ടറി ശിവദാസ്, വനിത സംഘം പ്രസിഡന്റ് സജിത അനില്‍കുമാര്‍, സെക്രട്ടറി രമ പ്രദീപ് എന്നിവര്‍ സംസാരിച്ചു.

Advertisement