മുരിയാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഫലവൃക്ഷതൈ നനച്ചു കൊണ്ടു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെയും വാർഡുകളിലെയും മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു . മുരിയാട് കൃഷി ഓഫീസർ നികിത ഒ എം സ്വാഗതം ആശംസിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ സൂസമ്മ ജോർജ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് – വാർഡ് മെമ്പർമാർ, സഹകരണ ബാങ്ക് പ്രതിനിധികൾ, ക്ഷീരോത്പാദക സംഘം ഭാരവാഹികൾ, പാടശേഖര- കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. വിവിധ മേഖലയിലെ കർഷകർ ചടങ്ങിൽ പങ്കെടുത്തു. കർഷക ദിനത്തോടനുബന്ധിച്ച് ‘കൃഷിദർശൻ’ പരിപാടിയുടെ വിളംബരജാഥയും സംഘടിപ്പിച്ചു.

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img