അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്കിൽ നൈപുണ്യ പരിചയ മേളയുടെ സംസ്ഥാനതല ഉദ്ഘടനം ജൂലൈ 30ന് ബഹു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളേജിൽ വച്ച് നടത്തുന്നു.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളുടേയും നഗരസഭയുടേയും സഹകരണത്തോടെയാണ് പരിചയമേള സംഘടിപ്പിക്കുന്നത്.പതിനഞ്ചോളം തൊഴിൽ മേഖലകളും നൂറിലധികം സ്കിൽ കോഴ്സുകളുമാണ് കെ – സ്കില്ലിൻ്റെ ഭാഗമായി അസാപ് വഴി നൽകുന്നത്. വിദ്യാർത്ഥികൾക്കും വർക്കിങ്ങ് പ്രൊഫഷനലുകൾക്കും ഉപയോഗപ്രദമായ രീതിയിൽ ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ക്ളാസുകൾ ലഭ്യമാക്കും ഇൻഡസ്ട്രി കേന്ദ്രീകൃതമായി ഡിസൈൻ ചെയ്തിരിക്കുന്ന അസാപ് കോഴ്സുകൾ തൊഴിൽ മേഖലയിലേക്ക് വിദ്യാർത്ഥികൾക്ക് വാതിൽ തുറക്കുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് പ്ലെയ്സ്മെന്റ് സഹായവും അസാപ് നൽകുന്നു. കെ-സ്കിൽ ക്യാംപെയിനിൻ്റെ ഭാഗമായി ജൂലൈ 30 ന് നടത്തുന്ന മേളയിൽ ഐ.ടി, മീഡിയ, ഹെൽത്ത് കെയർ, ലിംഗ്വിസ്റ്റിക്സ്, ബാങ്കിങ്ങ്, ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ്, ലീഗൽ , പവർ ആൻഡ് എനർജി, സ്പോർട്സ് , സിവിൽ ആൻഡ് ഡിസൈൻ തുടങ്ങിയ വിവിധ മേഖലകളിലെ ഹ്രസ്വകാല സ്കിൽ കോഴ്സുകളിലേക്കുള്ള ഓൺലൈൻ രെജിസ്ട്രേഷൻ, വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും, വർക്കിംഗ് പ്രൊഫഷണൽസിനും കോഴ്സുകളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും നൈപുണ്യ പരിചയമേള വഴി അസാപ് പ്ലേസ്മെന്റ് പോർട്ടലിൽ റെജിസ്ട്രർ ചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നതാണ്. ടെക്നിക്കൽ നോൺ ടെക്നിക്കൽ മേഖലയിലെ വിദഗ്‌ദ്ധർ നയിക്കണ സ്കിൽ ടോക്ക്, ഇൻഡസ്ട്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അസപ്പിന്റെ വിവിധ മേഖലയിലെ സ്റ്റാളുകൾ മേളയിൽ സജീകരിക്കണതാണ്. മേളയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ യുവജനങ്ങൾക്ക് ഗുണമേൻമയുള്ള നൈപുണ്യ പരിശീലനം ഉറപ്പുവരുത്താനും, മികച്ച തൊഴിലവസരങ്ങൾക്ക് അവസരമൊരുക്കുകയും ചെയ്യുകയാണ് ഈ മേളയുടെ ലക്ഷ്യം.മേളയിലേക് രജിസ്റ്റർ ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യേണ്ടതാണ്.
സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്കിൽ നൈപുണ്യ പരിചയ മേളയുടെ സംസ്ഥാനതല ഉദ്ഘടനം ജൂലൈ 30ന്
Advertisement