അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും, സ്കൂളിന് 100 % വിജയം നേടിയതിനും നടന്ന അനുമോദന സമ്മേളനം ഡി.ഇ.ഒ. ഇൻ ചാർജ് ജസ്റ്റിൻ തോമസ് വി. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് വി. ബിന്ദു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ എ.സി. സുരേഷ്, പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഹെഡ് മാസ്റ്റർ മെജോ പോൾ, എൻ.എസ്. രജനി ശ്രീ , കെ.കെ.കൃഷ്ണൻ നമ്പൂതിരി, എൻ.എൻ. രാമൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്ക് ഉപഹാരവും , ക്യാഷ് അവാർഡും നൽകി.
Advertisement