19 കുടുംബങ്ങൾക്ക് വീടിനും സ്ഥലത്തിനും പത്തുലക്ഷം രൂപ വീതം: മന്ത്രി ഡോ. ആർ ബിന്ദു

34
Advertisement

ഇരിങ്ങാലക്കുട: മണ്ഡലത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ദുരന്തങ്ങളുടെ ഇരകളായ കുടുംബങ്ങൾക്ക് പുനരധിവാസത്തിന് പത്തു ലക്ഷം രൂപ വീതം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.മണ്ഡലത്തിലെ 19 കുടുംബങ്ങൾക്കാണ് ദുരിതാശ്വാസ ഭാഗമായി ഈ സഹായം. ഭൂമി വാങ്ങാൻ ആറു ലക്ഷവും അവിടെ വീടു നിർമ്മിക്കാൻ നാലു ലക്ഷവും വീതമാണ് നൽകുക.കാറളം വില്ലേജിൽ ഒമ്പതും മാടായിക്കോണം വില്ലേജിൽ നാലും പൊറത്തിശേരി വില്ലേജിൽ ആറും കുടുംബങ്ങൾക്കാണ് സഹായധനം നൽകുന്നത്. ഇതിൽ മണ്ണിടിച്ചിൽ അടിയ്ക്കടി ഉണ്ടാകാറുള്ള വില്ലേജാണ് കാറളം. 2018ലെ വൻപ്രളയത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഈ പ്രദേശങ്ങളെ നന്നായി ബാധിച്ചിരുന്നു – മന്ത്രി ഡോ. ആർ ബിന്ദു വാർത്താക്കുറിപ്പിൽ പറഞ്ഞു.ജില്ലയിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ മേഖലകളെക്കുറിച്ച് പഠനം നടത്തിയ വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ഉപഭോക്താക്കളെ തിരഞ്ഞെടുത്തത്.

Advertisement