ഇരിങ്ങാലക്കുട:കുട്ടികളിലെ കുഷ്ഠരോഗം നേരത്തെ കണ്ടുപിടിക്കാനും ചികിത്സിച്ച് ഭേദമാക്കാനും ലക്ഷ്യമിട്ട് കൊണ്ടുള്ള ബാലമിത്ര കാമ്പയിൻ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭയിലെ അംഗൻവാടി പ്രവർത്തകർക്കുള്ള പരിശീലനം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി. ടി. ജോർജ്ജ് ആശംസകൾ നേർന്നു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾ, ജില്ലാ ലെപ്രസി വിഭാഗത്തിൽ നിന്നുള്ള ഡേവിസ് എന്നിവർ ക്ലാസ്സ് എടുത്തു.പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ . ഷാജു അഗസ്റ്റിൻ, ജനറൽ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി . പ്രസാദ് എന്നിവർ സംസാരിച്ചു.അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളുടെയും മാതാ പിതാക്കൾക്ക് അംഗൺവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി രോഗസാധ്യത ഉള്ളവരെ കണ്ടെത്തി പരിശോധനയും ചികിത്സയും ലഭ്യമാക്കും.
ബാലമിത്ര കാമ്പയിൻ പരിശീലന പരിപാടി സംഘടിപ്പിച്ചു
Advertisement