നൂറ് തൊഴിൽ സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

42

മുരിയാട്: സംസ്ഥാന സർക്കാർ തൊഴിൽ സംരംഭകത്വ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിൽ 100 പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന സംരംഭകത്വ ശിൽപ്പശാലയിൽ 150 ഓളം പേർ സംരംഭങ്ങൾ തുടങ്ങാനുള്ള താൽപര്യവും ആയി പങ്കെടുത്തു.വിവിധതരത്തിലുള്ള തൊഴിൽസാധ്യതകൾ,അതിനു വേണ്ടതായിട്ടുള്ള സാമ്പത്തിക സ്രോതസ്സുകൾ, സാങ്കേതിക സഹായം,ലൈസൻസുകൾ,സബ്സിഡികൾ, വിപണനതന്ത്രങ്ങൾ, ധനകാര്യ മാനേജ്മെന്റ് എന്നീ കാര്യങ്ങളെ സംബന്ധിച്ചായിരുന്നു ന ശില്പശാലയിൽ ചർച്ച ചെയ്തത്. ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർമാൻ രതി ഗോപി , ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കെ.യു വിജയൻ പഞ്ചായത്തംഗങ്ങളായ തോമാസ് തൊകലത്ത് സുനിൽകുമാർ, നിജി, വൃന്ദകുമാരി, ജിനി, ശ്രീജിത്ത്, നിഖിത , മനീഷാ, റോസ്മി, മണി നിത, സെക്രട്ടറി പ്രജീഷ് പി എന്നിവർ സംസാരിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ പി എസ് പ്രദീപ്‌ ക്ലാസുകൾ നയിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ഏയ്‌ഞ്ചല, മുരിയാട് സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി അനിയൻ, ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.ഭരണ സമിതി അംഗം സേവിയർ ആളൂക്കാരൻ സ്വാഗതവും വ്യവസായ വാണിജ്യ വകുപ്പ് പ്രതിനിധി ഹണി രാജ് കെ ആർ നന്ദിയും പറഞ്ഞു.

Advertisement