ഞങ്ങളും കൃഷിയിലേക്ക് വേളൂക്കര പഞ്ചായത്തിലും തുടക്കമായി

30

കടുപ്പശേരി: ജനങ്ങളിൽ കാർഷിക സംസ്കാരം ഉണർത്തി സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പ് മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് വേളുക്കര ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ധനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു . വേളൂക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെൻസിബിജു, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബിബിൻതുടിയത്ത്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ശശികുമാർഇടപ്പുഴ , ടെസി ജോയ്, പഞ്ചായത്ത് മെമ്പർമാരായ ഷീബനാരായണൻ, വിൻസെന്റ്കാനംകുടം, ലീനഉണ്ണികൃഷ്ണൻ, സി.ആർ.ശ്യാംരാജ്, പുഷ്പംജോയ്, സ്വപ്നസെബാസ്റ്റ്യൻ, യുസഫ് കൊടകര പറമ്പിൽ, സി.ഡി.എസ്. ചെയർ പേഴ്സൺ ജിഷസുലേഷ്, കാർഷിക വികസന സമിതി അംഗങ്ങൾ, ഹരിത എഫ്.ഐ.ജി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ പി.ഐ. മുഹമ്മദ്ഹാരീസ് പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ വി.ധന്യ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ.ഉണ്ണി നന്ദിയും പറഞ്ഞു.അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.വി. വിജു, കൃഷി അസിസ്റ്റന്റ് എൻ.കെ.രേഖ, അൽഫോൺസജോൺസൺ എന്നിവർ നേതൃത്വം നൽകി.

Advertisement