ഇരിങ്ങാലക്കുട നഗരസഭ ആസാദി കാ അമൃത് മഹോത്സവ് @ 75 – സ്വച്ഛ് ഭാരത് മിഷൻ 2.0 നഗരം പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു

46

ഇരിങ്ങാലക്കുട: നഗരസഭ ആസാദി കാ അമൃത് മഹോത്സവ് @ 75 – സ്വച്ഛ് ഭാരത് മിഷൻ 2.0 നഗരം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്ക്കരണ ബോധവൽക്കരണ സന്ദേശം പൊതുജനങ്ങളിൽ എത്തുന്നതിന് സ്വച്ഛതാ ഗാനം വീഡിയോ സ്ക്രീനിംങ്ങ് പ്രദർശനം ഫ്ലാഗ് ഓഫ് കർമ്മം നഗരസഭ ബസ് സ്റ്റാൻ്റിൽ വെച്ച് നഗരസഭ ചെയർപെഴ്സൺ സോണിയ ഗിരി നിർവ്വഹിച്ചു.ടി.പ്രദർശനo നഗരസഭയിലെ 41 വാർഡുകളിലെ പ്രധാനപ്പെട്ട കവലകളിൽ പ്രദർശനം നടത്തുന്നതാണ് ഇതിലൂടെ ശുചിത്വ മാലിന്യ സംസ്ക്കരണം പൊതുജനങ്ങളിൽ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.പ്രസ്തുത പരിപാടിയിൽ ആരോഗ്യ സ്റ്റാൻറിംങ് കമ്മിറ്റി ചെയർപെഴ്സൺ അംബിക പള്ളി പുറത്ത് ആശംസകൾ നേർന്നു.നരസഭ വൈസ് ചെയർപെഴ്സൺ ടി വി ചാർളി, വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർ പെഴ്സൺ സുജ സജീവ് കുമാർ പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ജെയ്സൻ പാറേക്കാടൻ, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് ,ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്ര വൈസർ കെ എം സൈനുദ്ദിൻ ,ഹെൽത്ത് ഇൻസ്പെക്ടർ അനൂപ്, അബീഷ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിനി, സൂരജ് എന്നിവർ പങ്കെടുത്തു.

Advertisement