അവിട്ടത്തൂർ ഉത്സവം കൊടികയറി

39
Advertisement

ഇരിങ്ങാലക്കുട: അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവത്തിന് ക്ഷേത്രം തന്ത്രി വടക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കൊടികയറ്റി. കുറിയേടത്ത് മനക്കൽ രുദ്രൻ നമ്പൂതിരി കൂറയും പവിത്രവും നൽകി. കൊടിപ്പുറത്ത് വിളക്കിന് തിരുവമ്പാടി അർജ്ജനൻ തിടമ്പേറ്റി. പത്തു ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവം ഫെബ്രുവരി 12 ന് ആറാട്ടോടു കൂടി സമാപിക്കും.

Advertisement