നാഷണൽ സർവീസ് സ്കീം ഐ. എച്ച്. ആർ. ഡി സംസ്ഥാന അവാർഡ് വിതരണം ചെയ്തു

കല്ലേറ്റുംകര : കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ഡവലപ്പ്മെന്റിലെ നാഷണൽ സർവീസ് സ്കീമിന്റെ അവാർഡുകൾ ബഹുമാനപെട്ട ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വിതരണം ചെയ്തു.തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഡേവിസ് മാസ്റ്റർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. നാഷണൽ സർവീസ് സ്കീമിന്റെ 2019-20 , 2020-21 അദ്ധ്യയന വർഷങ്ങളിലെ മികച്ച പ്രവർത്തനതിന്നുള്ള സംസ്ഥാനത്തല അവാർഡുകൾ ആണ് വിതരണം ചെയ്തത്. “സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഉദാത്തമായ വികസന മാതൃകകൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ള നാഷണൽസർവീസ് സ്കീമിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സന്നദ്ധപ്രവർത്തകരിലൂടെ ലഹരിമുക്ത ക്യാമ്പസുകളും വിശപ്പുരഹിത വിദ്യാലയങ്ങളും യാഥാർത്ഥ്യമാക്കാൻ കഴിയും.ഗ്രാമങ്ങളുടെ ദത്തെടുക്കലിലൂടെ വികസന പ്രവർത്തനങ്ങൾ നടത്തുന്ന നാഷണൽ സർവീസ് സ്കീമിൻറെ പങ്കാളിത്തം പ്രാദേശിക ആസൂത്രണ നിർവ്വഹണ പ്രക്രിയകൾ മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ശക്തമാകേണ്ടതുണ്ട്”.കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് 2022 ജനുവരി 15-ാം തിയതി ഉച്ചയ്ക്ക് 2മണിക്ക് കെ കരുണാകരൻ മെമോറിയൽ മോഡൽ പോളിടെക്നിക് കോളജിൽ നടന്നു.2019-20 അദ്ധ്യാന വർഷത്തിലെ മികച്ച പ്രോഗ്രാം ഓഫീസർമാരായി രമ്യ പി. കെ, വീണ.വി, ഗിരിജ കുമാരി, സുധ മരിയ ജോർജ് എന്നിവരെയും 2020-21 വർഷങ്ങളിലെ മികച്ച പ്രോഗ്രാം ഓഫീസർമാരായി രമ്യ പി. കെ, വീണ വി, അനിൽകുമാർ പി. ആർ, ഗിരിജ കുമാരി, സുധ മരിയ ജോർജ്, മണിയൻ പി എന്നിവരെ പ്രേത്യേകം ആദരിച്ചു.2019-20 അധ്യായന വർഷത്തെ ബെസ്റ്റ് വോളണ്ടിയേഴ്സ് ആയ വിപഞ്ചിക എം. എം , സുദേവ് വി.ജി, കാശ്മീ കൃഷ്ണകുമാർ വി.പി, ക്രിസ്പസ് ടി ബാബു, ജയപ്രകാശ് പി, അഭിരാജ് കെ.ആർ, അമൽ സുരേഷ്, ശ്രീലക്ഷ്മി കെ.ഷസ്, വിശാൽ സുരേഷ് എം എന്നിവരെ ആദരിക്കുകയും 2020-21 അധ്യായന വർഷത്തെ ബെസ്റ്റ് വോളണ്ടിയർസ് ആയ സാമ്രാജ് എ.എസ്, കൃഷ്ണേന്ദു പി ആർ, രമേശ് പിള്ള, റോബ്സൺ ബി, ഹരിത രാധാകൃഷ്ണൻ, കീർത്തന ടി പി, ലയന എ, അമിത് ഗിരീഷ് സി, ഗൗരി സുരേഷ് എന്നിവരെ ആദരിക്കുകയും ചെയ്തു. പദ്ധതിയുമായ് ബന്ധപ്പെട്ട് അപ്പറേസിയേഷൻ അവാർഡ് സി എ സ് തൊടുപുഴ, സി എ എസ് പേരിശ്ശേരി, സി എ എസ് കോന്നി എന്നി കോളേജുകൾക് അവാർഡ് ലഭിച്ചു.

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img