ജോയിന്റ് കൗൺസിൽ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു

27

ഇരിങ്ങാലക്കുട : ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജനുവരി 15 മുതൽ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലയിലും കാമ്പയിന് തുടക്കം കുറിച്ചു. ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖല ജോയിന്റ് സെക്രട്ടറി ടി.ജി.റാണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തുശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ടി.ജി.ശശീധരൻ , അശ്വതിരാമകൃഷ്ണൻ , പി.എൻ.പ്രേമൻ എന്നിവർ സംസാരിച്ചു.

Advertisement