പ്രാദേശിക മാധ്യമ പ്രവർത്തനത്തിൻ്റെ മികച്ച മാതൃകയായ മൂർക്കനാട് സേവ്യർ അനുസ്മരണം നടന്നു

48

ഇരിങ്ങാലക്കുട: പ്രാദേശിക മാധ്യമ പ്രവർത്തനത്തിൻ്റെ മികച്ച മാതൃകയായി കാലം അടയാളപ്പെടുത്തിയ മൂർക്കനാട് സേവ്യറിൻ്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും .ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ മുൻ പ്രസിഡണ്ടും ദീർഘകാലം മാതൃഭൂമി ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യർ വിട പറഞ്ഞിട്ട് പതിനഞ്ച് വർഷങ്ങൾ പിന്നിട്ട വേളയിൽ കേരള പത്രപ്രവർത്തക അസോസിയേഷനും ശക്തി സാംസ്കാരികവേദിയും സംയുക്തമായി പ്രിയ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ കെ ആർ വിജയ മുഖ്യ പ്രഭാഷണം നടത്തി. നിഷേധാത്മകവും കച്ചവട കേന്ദ്രീകൃതവുമായി പത്രപ്രവർത്തനം മാറുന്ന കാലത്ത് മൂർക്കനാട് സേവ്യർ കാത്ത് സൂക്ഷിച്ച മൂല്യങ്ങളുടെയും വികസനോന്മുഖ റിപ്പോർട്ടിംഗിൻ്റെയും പ്രസക്തി വർധിച്ച് വരികയാണെന്ന് അഡ്വ. കെ ആർ വിജയ ചൂണ്ടിക്കാട്ടി. അസോസിയേഷൻ പ്രസിഡണ്ട് മൂലയിൽ വിജയകുമാർ അധ്യക്ഷനായിരുന്നു. ശക്തി സാംസ്കാരിക വേദി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കിഴുത്താണി ആമുഖ പ്രഭാഷണം നടത്തി.സീനിയർ കൗൺസിലർ ടി വി ചാർലി ,പ്രസ്സ് ക്ലബ് പ്രസിഡണ്ട് കെ കെ ചന്ദ്രൻ, റിട്ട. എഇഒ ബാലക്യഷ്ണൻ അഞ്ചത്ത്, എ സി സുരേഷ്, കാറളം രാമചന്ദ്രൻ നമ്പ്യാർ, രാജീവ് മുല്ലപ്പിള്ളി എന്നിവർ സംസാരിച്ചു. മൂർക്കനാട് സേവ്യറിന് ഉചിതമായ സ്മാരകം നിർമ്മിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.അസോസിയേഷൻ മേഖല സെക്രട്ടറി നവീൻ ഭഗീരഥൻ സ്വാഗതവും ശക്തി സാംസ്കാരികവേദി സെക്രട്ടറി ഹരി ഇരിങ്ങാലക്കുട നന്ദിയും പറഞ്ഞു.

Advertisement