ചില വൈദികര്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന്രൂപത വിശ്വാസ സംരക്ഷണ സമിതി

130

ഇരിങ്ങാലക്കുട : വി.കുര്‍ബ്ബാനയുടെ ഐക്യവുമായി ബന്ധപ്പെട്ട് ചില വൈദികര്‍ഇടവകകളില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് രൂപതവിശ്വാസ സംരക്ഷണസമിതി ഭാരവാഹികള്‍ ആരോപിച്ചു. വി.കുര്‍ബ്ബാന ഐക്യവുമായിബന്ധപ്പെട്ട് ഇടവകകളില്‍ നിലനില്‍ക്കുന്ന അമ്പുതിരുനാളുകള്‍ ഇനി മുതല്‍നടക്കില്ലെന്നും കുരിശിന്റെ വഴി പ്രാര്‍ത്ഥനയും ദേവാലയങ്ങളിലെവിശുദ്ധരുടെ രൂപങ്ങള്‍ തുടങ്ങിയവ എടുത്തുമാറ്റുമെന്നും ഇടവകകളുടെഅള്‍ത്താര പൂര്‍ണ്ണമായും പൊളിച്ചു മാറ്റേണ്ടിവരും എന്നതടക്കമുളളവാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ചില വൈദികര്‍ വിശ്വാസികള്‍ക്ക് മുമ്പില്‍പ്രചരിപ്പിക്കുന്നതെന്ന് രൂപത വിശ്വാസ സംരക്ഷണ മുന്നണി ചെയര്‍മാന്‍ ജോഷിപുത്തിരിക്കല്‍, ജന.കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍ എന്നിവര്‍വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. ഇത്തരത്തിലുളള യാതൊരു വിധത്തിലുളളമാറ്റങ്ങളും വി.കുര്‍ബ്ബാന ഐക്യ രൂപവുമായി ബന്ധപ്പെട്ട് ഇടവകകളില്‍നടപ്പിലാക്കേണ്ടതില്ലെന്ന് സീറോ മലബാര്‍ സിനഡും, രൂപത മെത്രാന്‍ മാര്‍പോളി കണ്ണൂക്കാടനും രൂപതദിനത്തില്‍ ഉറപ്പ് നല്‍കിയിട്ടുളളതാണ്. ഇത്തരംഅവാസ്തവമായ പ്രചരണം അഴിച്ച്‌വിട്ട് വിശ്വാസികളില്‍ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം വൈദികരുടെ ഭാഗത്ത്‌നിന്ന് ഉണ്ടാകുന്നത്ഉചിതമല്ലെന്നും രൂപത വിശ്വാസ സംരക്ഷണസമിതി യോഗം വിലയിരുത്തി .

Advertisement