തൃശ്ശൂര്‍ ജില്ലയില്‍ 3,033 പേര്‍ക്ക് കൂടി കോവിഡ്, 2,455 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (23/09/2021) 3,033 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,455 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,469 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,77,169 ആണ്. 4,53,723 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.38% ആണ്. ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 3,017 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 243 പുരുഷന്‍മാരും 228 സ്ത്രീകളും പത്ത് വയസ്സിനു താഴെ 132 ആണ്‍കുട്ടികളും 96 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 193
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 312
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 278
  4. സ്വകാര്യ ആശുപത്രികളില്‍ – 478
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 870
    കൂടാതെ 16,305 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 2,272 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 221 പേര്‍ ആശുപത്രിയിലും 2,051 പേര്‍ വീടുകളിലുമാണ്. 12,439 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,390 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 9,702 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 347 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 31,76,844 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.774 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,32,242 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 28 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. തൈക്കാട്, ഒല്ലൂക്കര, പെരുമ്പിലാവ്, ചാമക്കാല, പുത്തൂര്‍, ഏങ്ങണ്ടിയൂര്‍, ഒരുമനയൂര്‍, മുണ്ടൂര്‍, തോളൂര്‍, ആളൂര്‍, കൊടകര, പോര്‍ക്കുളം, ചൊവ്വന്നൂര്‍, ചൂണ്ടല്‍, കണ്ടാണശ്ശേരി എന്നിവിടങ്ങളില്‍ നാളെ (24/09/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.ജില്ലയില്‍ ഇതുവരെ 31,83,196 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,37,868 പേര്‍ ഒരു ഡോസ് വാക്സിനും, 9,45,328 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

Hot this week

തൊടുപുഴയിൽ നടന്ന സംസ്ഥാന തല നീന്തൽ മത്സരത്തിൽ 70 പ്ലസ് കാറ്റഗറിയിൽരണ്ടു സ്വർണ്ണവും ഒരു വെള്ളിയും നേടി

തൊടുപുഴയിൽ നടന്ന സംസ്ഥാന തല നീന്തൽ മത്സരത്തിൽ 70 പ്ലസ് കാറ്റഗറിയിൽ...

നമോ ജീവധാരബ്ലഡ് ഡൊണേഷൻ.

യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെj നേതൃത്വത്തിൽ ഭാരതമെമ്പാടും സേവാ സങ്കൽപ്പ്...

നിര്യാതനായി

കരുവന്നൂർ : പരേതരായ തളിയക്കാട്ടിൽ തങ്കമ്മയുടെയും കുണ്ടൂർ കൃഷ്ണൻകുട്ടി മേനോന്റെയും മകൻ...

പി.ടി.എ. വാർഷിക പൊതുയോഗംനടത്തി

അവിട്ടത്തൂർ : എൽ. ബി. എസ്. എം. ഹയർ സെക്കണ്ടറി സ്കൂൾ...

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

Topics

നമോ ജീവധാരബ്ലഡ് ഡൊണേഷൻ.

യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെj നേതൃത്വത്തിൽ ഭാരതമെമ്പാടും സേവാ സങ്കൽപ്പ്...

നിര്യാതനായി

കരുവന്നൂർ : പരേതരായ തളിയക്കാട്ടിൽ തങ്കമ്മയുടെയും കുണ്ടൂർ കൃഷ്ണൻകുട്ടി മേനോന്റെയും മകൻ...

പി.ടി.എ. വാർഷിക പൊതുയോഗംനടത്തി

അവിട്ടത്തൂർ : എൽ. ബി. എസ്. എം. ഹയർ സെക്കണ്ടറി സ്കൂൾ...

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...
spot_img

Related Articles

Popular Categories

spot_imgspot_img