ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങിൽ ഓട്ടോകാഡ് :ഓൺലൈൻ ഹാൻഡ്‌സ് ഓൺ ട്രെയിനിങ് നടത്തി

ഇരിങ്ങാലക്കുട: ലോകത്തെ തന്നെ പടുത്തുയർത്താൻ കഴിവുള്ള എൻജിനിയർമാരെ കൂടുതൽ കഴിവുറ്റവരാക്കുന്നതിനു സഹായിക്കുന്നതാണ് ഓട്ടോകാഡ് എന്ന സോഫ്റ്റ്വെയർ. ഈ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇലക്ടറിക്കൽ, സിവിൽ, മെക്കാനിക്കൽ എന്നി മേഖലകളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കാവുന്നതാണ്. ഒരു ഭവനമോ കെട്ടിടമോ ഡിസൈൻ ചെയ്യുന്നതിനു ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഈ സോഫ്റ്റ്‌വെയറാണ്.ദിനംപ്രതി വളരുന്ന സാങ്കേതികവിദ്യയോടൊപ്പം വിദ്യാർഥികൾക്ക് ഓട്ടോകാഡിന്റെ അടിസ്‌ഥാന പാഠങ്ങൾ പഠിപ്പിക്കുന്നതിനായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഇലക്ട്രിക്കൽ വിഭാഗം അഞ്ചുദിവസത്തെ ഓൺലൈൻ വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരുന്നു. ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെൻറ് അധ്യാപികയായ എമിലിൻ തോമസാണ് വർക്ക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജോൺ പാലിയേക്കരയാണ് അഞ്ച് ദിവസത്തെ ഓൺലൈൻ വർക്ക്ക്ഷോപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. കോളേജിന്റെ ജോയിന്റ് ഡയറക്ടർ റവ. ഫാ. ജോയ് പയ്യപ്പള്ളിയും കോളേജ് പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി. ഡി. ജോൺ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റ് എച്.ഒ.ഡി പ്രൊഫ്‌. നീതു വർഗീസ് എന്നിവരും ആശംസകൾ അർപ്പിച്ചു.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img