ഇലക്ട്രോണിക്സിലെ ഗവേഷണമുന്നേറ്റങ്ങൾക്ക് അവതരണവേദിയൊരുക്കി ഐ സി ആർ സി ഇ ടി ’21 ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : എംബെഡഡ് സിസ്റ്റംസ്, കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിലെ ഗവേഷണ മുന്നേറ്റങ്ങൾക്ക് അവതരണ വേദിയൊരുക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ നടത്തപ്പെട്ട ഇന്റർനാഷണൽ കോൺഫറൻസ് ഓൺ റീസെന്റ് ട്രെൻഡ്‌സ് ഇൻ കമ്മ്യൂണിക്കേഷൻ ആൻഡ് എംബെഡ്ഡ്ഡ് സിസ്റ്റംസ് ശ്രദ്ധേയമായി. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോൺഗ്രസിന്റെ ഭാഗമായി ആണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. മസ്കറ്റ് യൂണിവേഴ്സിറ്റി ഓഫ് അപ്പ്ളൈഡ് സയൻസസ് ആൻഡ് ടെക്നോളജിയിലെ ഡോ. ഗുണശേഖരൻ തങ്കവേൽ ജർമനിയിലെ എ വി എൽ സോഫ്റ്റ്‌വെയർ ആൻഡ് ഫങ്ക്ഷൻസിലെ എഞ്ചിനീയർ ജി സൂരജ് , എന്നിവർ കോൺഫെറെൻസിൽ മുഖ്യ പ്രഭാഷണം നടത്തി. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഇലട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ഓൺലൈൻ പ്ലാറ്റുഫോമുകളിലായി സംഘടിപ്പിച്ച കോൺഫെറെൻസിൽ വിവിധ കോളേജുകളിൽ നിന്നായി ബി ടെക്, എം ടെക്, പി എച് ഡി വിദ്യാർത്ഥികളുടെ അൻപതിലധികം പേപ്പറുകൾ അവതരിപ്പിക്കപ്പെട്ടു.തൊഴിൽ ശേഷി വർധിപ്പിക്കാൻ വിദ്യാർഥികൾ സിലബസിനപ്പുറം ഏതൊക്കെ മേഖലകളിൽ അധിക സാങ്കേതിക പരിജ്ഞാനം ആർജ്ജിക്കണം എന്ന വിഷയത്തിൽ ഇൻഡസ്ട്രിയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് പാനൽ ചർച്ചയും സംഘടിപ്പിച്ചിരുന്നു. വി ഷിബിൻ (ടെക് മഹീന്ദ്ര, ബെംഗളൂരു ), കെ രാഹുൽ (ഭാരത് ഇലക്ട്രോണിക്സ് ബെംഗളൂരു ), അജയ് ഹരിദാസ് (മിസ്തുബിഷി പുണെ ) എന്നിവർ പങ്കെടുത്ത ചർച്ചയ്ക്ക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി രാജീവ് ടി ആർ മോഡറേറ്റർ അയി. വിവിധ വിഭാഗങ്ങളിലായി മികച്ച നാല് പേപ്പറുകൾക്ക് ‘ബെസ്ററ് പേപ്പർ’ അവാർഡ് നൽകി ആദരിച്ചു. ഡിപ്പാർട്മെന്റ് മേധാവി രാജീവ് ടി ആർ, അസിസ്റ്റന്റ് പ്രൊഫസര്മാരായ ഒ രാഹുൽ മനോഹർ, ഡെല്ല റീസ വലിയവീട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Hot this week

Topics

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ അഡ്വാൻസ്ഡ് റോബോട്ടിക്സ് ശിൽപശാലയ്ക്ക് തുടക്കം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ...

റെയിൽവേ സ്റ്റേഷൻ വികസനസമിതിമുനിസിപ്പൽ ചെയർമാന് നിവേദനം നൽകി

ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി...
spot_img

Related Articles

Popular Categories

spot_imgspot_img