മുരിയാട് :ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് തല സന്നദ്ധപ്രവര്‍ത്തകരുടെ പഞ്ചായത്തുതല അവലോകനത്തിനായി ഗൂഗിള്‍ മീറ്റ് സംഘടിപ്പിച്ചു.ആകെയുള്ള 112 സന്നദ്ധ പ്രവര്‍ത്തകരില്‍ 98 പേര്‍ ഗൂഗിള്‍ മീറ്റില്‍ പങ്കെടുത്തു.പഞ്ചായത്ത് തല കോവിഡ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു ഗൂഗിള്‍ മീറ്റിന്റെ പ്രധാന ലക്ഷ്യം.ഇതു വരെ ഏഴായിരത്തില്‍ പരം വ്യക്തികള്‍ക്ക് സന്നദ്ധസേനയുടെ സേവനം ലഭ്യമാണ്. ‘വീട്ടിലും വീഴ്ചയരുത്’ എന്ന പ്രചരണത്തിന്റെ ഭാഗമായി 3000ല്‍പരം വീടുകളിലേക്ക് ടെലി ക്യാംപയിന്‍ സംഘടിപ്പിച്ചു.പത്തോളം ഗൂഗിള്‍ മീറ്റുകളും ക്യാംപയിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.ചെറുതും വലുതുമായ 30 വാഹനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സേവനമനുഷ്ഠിക്കുന്നുണ്ട്.വാര്‍ഡ്തല സന്നദ്ധ പ്രവര്‍ത്തനത്തിനാവശ്യമായ ഷീല്‍ഡ്,മാസ്‌ക്,ഗ്ലൗസ്.പി.പി കിറ്റ് ,സാനിറ്റൈസര്‍,പള്‍സ് ഓക്‌സീമീറ്ററുകള്‍ എന്നിവ ലഭ്യമാക്കിയിട്ടിട്ടുണ്ട്.24 മണിക്കൂറും,ആംബുലന്‍സ് ,ഓക്‌സിജന്‍ സൗകര്യത്തോടു കൂടിയ 50 പേരെ പ്രവേശിപ്പിക്കാവുന്ന ഡിസിസി സെന്റര്‍ ആനന്ദപുരത്ത് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.ടെലി കൗണ്‍സിലിങ്ങ്,ഹെല്‍പ്പ് ഡെസ്‌ക് സംവിധാനങ്ങളും ,കമ്മ്യൂണിറ്റി കിച്ചണും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.കോര്‍ കമ്മിറ്റിയും,വാര്‍ റൂം,വാര്‍ഡ് തല് ആര്‍ .ആര്‍.ടി സമിതിയും ദിനം തോറും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരുന്നു.സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങള്‍,വാക്‌സിനേഷന്‍ മുന്‍ഗണന,യാത്രാചിലവ് എന്നിവയിലും കൂടുതല്‍ ജാഗ്രതയോടെ ഇടപെടാനുള്ള തീരുമാനങ്ങളും എടുത്തിട്ടുണ്ട്.ഗൂഗിള്‍ മീറ്റില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ.ചിറ്റിലപ്പിള്ളി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍,നോഡല്‍ ഓഫീസര്‍ ലൗലി പി.ആര്‍,പഞ്ചായത്ത് സെക്രട്ടറി പ്രജീഷ് പി,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍,ജെ.എച്ച്.ഐ മനോജ് എന്നിവര്‍ സംസാരിച്ചു.
മുരിയാട് പഞ്ചായത്തില്‍ ആര്‍.ആര്‍.ടി ഗൂഗിള്‍ മീറ്റ് സംഘടിപ്പിച്ചു
Advertisement