ഇരിങ്ങാലക്കുട:ജെ.സി.ഐ. കനിവ് പദ്ധതിയിലൂടെ ജനമൈത്രി പോലിസിൻ്റെ സഹകരണത്തോടെ ആസാദ് റോഡിൽ വാടകക്ക് താമസിക്കുന്ന രാജേന്ദ്രന് കോവിഡ് കാലമായതിനാൽ വാടക കൊടുക്കാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് അറിത്തീട്ട് ജനമൈത്രി പോലിസിൻ്റ നിർദ്ദേശപ്രകാരം ജെ.സി.ഐ.ഇരിങ്ങാലക്കുട കനിവ് പദ്ധതിയിലൂടെ ഒരു വർഷത്തെ വാടകയായ നാൽപ്പത്തി രണ്ടായിരം രൂപ നൽകി കനിവ് പദ്ധതിയുടെ ഉൽഘാടനം ജെ.സി.ഐ.സംസ്ഥാന പ്രസിഡൻ്റ് ശ്രീജിത്ത് ശ്രിധർ ഉൽഘാടനം ചെയ്തു ജെ.സി.ഐ പ്രസിഡൻ്റ് മണി ലാൽ.വി.ബി.അദ്ധ്യക്ഷത വഹിച്ചു സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം മുഖ്യാതിഥി ആയിരുന്നു എസ്.ഐ.അനൂപ് നിസാർ അഷറഫ് ജെ.സി.ഐ.മുൻ പ്രസിഡൻ്റുമാരായ ജെൻസൻ ഫ്രാൻസീസ് ടെൽസൺ കേട്ടോളി ജനമൈത്രി SI ക്ലിറ്റസ് എന്നിവർ പ്രസംഗിച്ചു യൂണിവേഴ്സൽ ട്രാൻസ് വെയേഴ്സ് മെഡിക്കൽ സർവീസ് തുക സ്പോൺസർ ചെയ്തു.
Advertisement