എടതിരിഞ്ഞി : എച് ഡി പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ പൂയമഹോത്സവം ആഘോഷിച്ചു.നടുമുറി വിഭാഗം,പടിയൂര്‍ വിഭാഗം,പടിയൂര്‍ ജനകീയ വിഭാഗം,വടക്കുമുറി വിഭാഗം,കാക്കത്തുരുത്തി സൗത്ത്,കാക്കത്തുരുത്തി വടക്ക് എന്നിവിടങ്ങളില്‍ നിന്നായി പ്രാദേശിക കാവടി സെറ്റുകള്‍ ഉച്ചയോട് കൂടി താള വാദ്യ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിചേര്‍ന്നു.ഉച്ചതിരിഞ്ഞ് പെരുവനം കുട്ടന്‍മാരാര്‍,കലാമണ്ഡലം ശിവദാസ് എന്നിവരുടെ മേളപ്രമാണത്തില്‍ വിവിധ ദേശങ്ങില്‍ നിന്ന് വന്ന ചെറുപൂരങ്ങള്‍ ക്ഷേത്രത്തില്‍ വാദ്യവിസ്മയം തിര്‍ത്തു.തിരുവുത്സവദിനത്തില്‍ രാവിലെ 4 ന് നിര്‍മാല്യ ദര്‍ശനവും തുടര്‍ന്ന് ഗണപതിഹവനവും 5 ന് അഭിഷേകങ്ങള്‍, വിശേഷാല്‍ പൂജകള്‍ എന്നിവയുണ്ടായിരുന്നു.വൈകീട്ട് 7 .30 ന് ദീപാരാധന, അത്താഴപൂജ എന്നിവയുണ്ടാകും.ബുധനാഴ്ച്ച രാവിലെ 8ന് ആറാട്ട് പുറപ്പാട് തുടര്‍ന്ന് എടതിരിഞ്ഞി വടക്കും മുറി കോതറ ആറാട്ട് കടവില്‍ ആറാട്ട് നടക്കും.വൈകീട്ട് 3 മണിയോടെ വാദ്യഘോഷങ്ങളോടെ ആറാട്ട് കഴിഞ്ഞ് തിരിച്ചെത്തി കൊടിയിറക്കത്തോടെ പൂയ്യം സമാപിയ്ക്കും.
ആഘോഷ തിമര്‍പ്പില്‍ ശ്രീ ശിവകുമാരേശ്വര ( തീരാത്ത് ) ക്ഷേത്രത്തില്‍ പൂയമഹോത്സവം
Advertisement