ആളൂര്‍ അയ്യന്‍പട്കയില്‍ ഇക്കുറിയും തടയണ കെട്ടി: അനധികൃതമെന്ന് ആക്ഷേപം

ആളൂര്‍: മാനാട്ടുകുന്നില്‍ അയ്യന്‍പട്കയില്‍ തടയണ കെട്ടി കനാല്‍ വെള്ളം തടഞ്ഞു നിര്‍ത്തുന്നത് അനധികൃതമായാമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസമാണ് വടിയന്‍ചിറ കെട്ടിയത്. ചിറ കെട്ടുന്നതോടെ ഒരു ഭാഗത്തെ സ്വകാര്യവ്യക്തികളുടെ ഭൂമികളില്‍ വെള്ളം നിറയുന്നതാണ് ആക്ഷേപത്തിനിടയാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിറ കെട്ടിയിരുന്നെങ്കിലും കുറെക്കാലമായി ഇവിടെ ചിറ കെട്ടാറില്ല. ഇതോടെ ഈ പ്രദേശത്ത് കൃഷിയും നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏതാനും പേര്‍ വീണ്ടും ചിറ കെട്ടിത്തുടങ്ങിയതോടെ തങ്ങളുടെ കൃഷി വെള്ളക്കെട്ടില്‍ നശിക്കുന്ന സ്ഥിതിയായെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇതിനെതിരെ കര്‍ഷകര്‍ കോടതിയെ സമീപിച്ചിരുന്നു. പ്രദേശം തല്‍സ്ഥിതിയില്‍ തുടരാനുള്ള സാഹചര്യം നിലനിര്‍ത്തണമെന്ന കോടതി നിര്‍ദ്ദേശത്തെ അവഗണിച്ചാണ് ഇപ്പോള്‍ വീണ്ടും തടയണ കെട്ടുന്നതെന്ന് അയ്യപ്പന്‍പട്ക കര്‍ഷക സമിതി ചെയര്‍മാന്‍ രാമന്‍ എമ്പ്രാന്തിരി ആരോപിച്ചു. ഇതിനെതിരെ പരാതി നല്‍കിയിട്ടും പഞ്ചായത്ത് അധികൃതരോ പോലീസോ നടപടിയെടുക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img