Friday, May 22, 2026
24.9 C
Irinjālakuda

തൃശൂർ ജില്ലയിൽ 778 പേർക്ക് കൂടി കോവിഡ്;420 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിലെ 778 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 3) കോവിഡ്-19 സ്ഥിരീകരിച്ചു. 420 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6746 ആണ്. തൃശൂർ സ്വദേശികളായ 144 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15844 ആണ്. അസുഖബാധിതരായ 8966 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

ശനിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 771 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 4, നെടുപുഴ പോലീസ് സ്‌റ്റേഷൻ ക്ലസ്റ്റർ 4, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 3, ബി.ആർ.ഡി കുന്നംകുളം ക്ലസ്റ്റർ 2, കണ്ടശ്ശാംകടവ് മാർക്കറ്റ് ക്ലസ്റ്റർ 1, വലപ്പാട് മണപ്പുറം ക്ലസ്റ്റർ 1, ഒല്ലൂർ യൂനിയൻ ക്ലസ്റ്റർ 1, റോയൽ ഹോസ്പിറ്റൽ കുന്നംകുളം ക്ലസ്റ്റർ 1, വൈമാൾ തൃപ്രയാർ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 725. കൂടാതെ 13 ആരോഗ്യ പ്രവർത്തകർക്കും 5 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 7 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലും കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 238, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-29, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-42, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-72, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 218, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-159, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 301, സി.എഫ്.എൽ.ടി.സി കൊരട്ടി-83, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-354, സി.എഫ്.എൽ.ടി.സി നാട്ടിക-735, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-66, ജി.എച്ച് തൃശൂർ-26, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-52, ചാവക്കാട് താലൂക്ക് ആശുപത്രി-45, ചാലക്കുടി, താലൂക്ക് ആശുപത്രി -18, കുന്നംകുളം താലൂക്ക് ആശുപത്രി -28, ജി.എച്ച്. ഇരിങ്ങാലക്കുട -16, ഡി.എച്ച്. വടക്കാഞ്ചേരി-10, അമല ആശുപത്രി-54, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-76, മദർ ആശുപത്രി-7, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-2, ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി-2, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -8, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-1, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-4, സെന്റ് ആന്റണീസ് പഴുവിൽ-2, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-9.

3268 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 10234 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 239 പേരേയാണ് ശനിയാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 8966 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ശനിയാഴ്ച 2630 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3357 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 166273 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ശനിയാഴ്ച 435 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 75 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 388 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img