മാപ്രാണം: ആർട്ടിസ്റ്റായ പാണാട്ടിൽ ഗോപി കടുത്ത പ്രമേഹം മൂലം തീരെ അവശനായ സാഹചര്യത്തിൽ ബന്ധുക്കളുടെ സഹായമില്ലാതായപ്പോൾ ആരോഗ്യ പ്രവർത്തക ദീപ ബെന്നി 14 ദിവസം ആശുപത്രിയിൽ പരിചരിച്ചു. സാമൂഹിക ക്ഷേമ വകുപ്പ് കൗൺസിലർ മാല രമണന്റെ നിർദ്ദേശത്തിൽ സേവാ ഭാരതി അനുബന്ധ സ്ഥാപനമായ വേലൂരിലെ സാന്ദീപനി സേവാ സദനം പരിചരണം ഏറ്റെടുത്തു .പ്രവർത്തനങ്ങൾക്ക് സേവാ സദനം സെക്രട്ടറി .അനീഷ് ,സുജിത് ,സേവാ ഭാരതി ജി.സെക്രട്ടറി .പി.ഹരിദാസൻ, ഇരിങ്ങാലക്കുട സെക്രട്ടറി .ടി.ആർ.ലിബിൻ രാജ് ,ബിനേഷ് ,അനിലൻ എന്നിവർ നേതൃത്വം നല്കി.

 
                                    
