ശ്രീ ശിവകുമാരേശ്വര ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റം നടന്നു

792

എടതിരിഞ്ഞി : എച്ച്. ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റം നടന്നു.ബുധനാഴ്ച്ച വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാത്രി 8നും 9നും മദ്ധ്യേ ശുഭമുഹുര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചു.തിരുവുത്സവ ദിവസമായ ഫെബ്രുവരി 20ന് രാവിലെ മുതല്‍ തന്നേ വിവിധ ദേശങ്ങളില്‍ നിന്ന് കാവടികള്‍, പീലികാവടികള്‍, എന്നിവ ക്ഷേത്രാങ്കണത്തില്‍ എത്തും.കൊടിയേറ്റ ദിനത്തിലെ സംഗീതപരിപാടിയും തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളിലെ അഖില കേരള പ്രൊഫഷണല്‍ നാടകമേളയും തിരുവുത്സവദിനത്തിലെ നൃത്ത നൃത്ത്യങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. ഫെബ്രുവരി 20 തിരുവുത്സവദിനത്തില്‍ പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യദര്‍ശനം, 4 :30 ന് മഹാഗണപതിഹോമം, 5ന് പഞ്ചവിംശന്തി കലശാഭിഷേകം, 5:30 മുതല്‍ അഭിഷേകങ്ങള്‍, വിശേഷ പൂജകള്‍, 9ന്എഴുന്നള്ളിപ്പ് തുടര്‍ന്ന് അഭിഷേകങ്ങള്‍, പറ വഴിപാടുകള്‍, 11:45 മുതല്‍ കാവടിവരവ്, 4ന് കാഴ്ചശീവേലി (കൂട്ടിയെഴുന്നള്ളിപ്പ്) വൈകീട്ട് 7:30ന് ദീപാരാധന, അത്താഴപൂജ രാത്രി 12:15 മുതല്‍ കാവടിവരവ്(ഭസ്മക്കാവടി) എന്നിവ ഉണ്ടായിരിക്കും.

Advertisement