ഇരിങ്ങാലക്കുട ; അമ്പതു നോമ്പിലേക്ക് ക്രൈസ്തവസമൂഹം ഇന്നു വിഭൂതി ആചരണത്തോടെ തുടക്കം കുറിച്ചു. സുറിയാനി പാരമ്പര്യത്തില്‍ കരിക്കുറി തിരുനാള്‍ ആചരിച്ചുകൊണ്ടാണ് അമ്പതു നോമ്പിലേക്കു പ്രവേശിക്കുന്നത്. ദേവാലയങ്ങളില്‍ കുര്‍ബ്ബാന മധ്യേ വൈദികര്‍ വിശ്വാസികളുടെ നെറ്റിയില്‍ കരുത്ത കുരുശടയാളം വരച്ചു.ആദിമ സഭയില്‍ നോമ്പിന് ചാക്കുടുത്ത് ചാരം പൂശി പ്രാര്‍ത്ഥിച്ച് ഒരുങ്ങിയിരുന്നതിന്റെ പ്രതീകമായാണ് ചാരം കൊണ്ട് നെറ്റിയില്‍ കുരിശ് വരക്കുന്നത്. നോമ്പുകാലത്തെ എല്ലാ വെളളിയാഴ്ചകളിലും വിവിധ കുടുംബ സമ്മേളന യൂണിറ്റുകളില്‍ നിന്നും കുരിശിന്റെ വഴി പ്രര്‍ത്ഥന നടക്കും. മലയാറ്റൂര്‍, കനകമല തുങ്ങിയ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തില്‍ നടന്ന വിഭൂതി തിരുനാളിന് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്കി.കാല്‍വരി മലയിലെ രക്ഷാകരബലി അനുസ്മരിച്ചാണ് ക്രിസ്തുവിന്റെ പീഢാനുഭവത്തോടുളള ഐക്യദാര്‍ഢ്യവുമായി വിശ്വാസികള്‍ അമ്പത് നോമ്പ് അനുഷ്ഠിക്കുന്നത്. സെന്റ്.തോമസ് കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍,അസി.വികാരിമാരായ ഫാ.അജോ പുളിക്കന്‍,ഫാ.മില്‍ട്ടന്‍ തട്ടില്‍, ഫാ.ഫെമിന്‍ ചിറ്റിലപ്പിള്ളി, സെക്രട്ടറി ഫാ.അനൂപ് കോലങ്കണ്ണി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
കരിക്കുറി തിരുന്നാള്‍ ഭക്തിനിര്‍ഭരം : അമ്പത് നോമ്പിന് തുടക്കമായി.
Advertisement