ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തു കുലിപിനി തീര്‍ത്ഥക്കരയോട് ചേര്‍ന്നുള്ള കവാടം മാറ്റി സ്ഥാപിച്ചു

114

ഇരിങ്ങാലക്കുട :വർഷങ്ങളായി ജീർണ്ണ അവസ്ഥയിലായിരുന്ന കവാടം ഭക്തജനങ്ങളുടെ ആവശ്യപ്രകാരമാണ് മാറ്റി സ്ഥാപിച്ചത് അവിട്ടത്തൂർ വാരിയത്ത് വിജയകുമാർ വാര്യരാണ് ക്ഷേത്രത്തിനു വേണ്ടി കവാടം സമർപ്പിച്ചത് തേക്കിൽ നിർമ്മിച്ച കവാടത്തിനു ഏകദേശം എൺപതിനായിരം രൂപയോളം ചിലവ് വന്നിട്ടുണ്ട് ക്ഷേത്രം പരികർമി മണക്കാട് പരമേശ്വരൻ നമ്പൂതിരി ദേവസ്വത്തിനു വേണ്ടി കവാട സമർപ്പണം നടത്തി ചെയർമാൻ യു പ്രദീപ് മേനോൻ ,കമ്മിറ്റി അംഗം ഭരതൻ കണ്ടെങ്കാട്ടിൽ , അഡ്മിനിസ്ട്രേറ്റർ എം സുമ, ഡോ രാജേഷ് വാര്യർ ,ദേവസ്വം ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement